കേരളീയം: ഭക്ഷ്യഭദ്രതാ സെമിനാർ നവംബർ 2ന്

കേരളത്തെ എല്ലാ പ്രത്യേകതകളോടുംകൂടി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരളീയം മഹോത്സവുമായി ബന്ധപ്പെട്ട് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് കേരളത്തിന്റെ ഭക്ഷ്യഭദ്രത‘ എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. നവംബർ ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ തിരുവനന്തപുരം ടാഗോർ തിയേറ്ററിലാണ് സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്. രാജ്യം സ്വാതന്ത്ര്യം നേടുന്നതിന് മുമ്പ് തന്നെ കേരളത്തിലെ നാട്ടുരാജ്യങ്ങളിൽ പൊതുവിതരണ സമ്പ്രദായം ആരംഭിക്കുകയും സ്വാതന്ത്ര്യാനന്തരം ഭക്ഷ്യപൊതുവിതരണ രംഗത്ത് രാജ്യത്തിനുതന്നെ മാതൃകയാകുന്ന രീതിയിൽ കാര്യക്ഷമമായ പൊതുവിതരണ ശൃംഖലയിലൂടെ ഭക്ഷ്യഭദ്രത‘ കൈവരിക്കാൻ കഴിഞ്ഞതാണ് കേരളത്തിന്റെ ചരിത്രം. രാജ്യത്തിനു മുന്നിൽ ഭക്ഷ്യഭദ്രതയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ അനാവരണം ചെയ്യുകയാണ് ഈ സെമിനാറിന്റെ ഉദ്ദേശ്യമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ.അനിൽ പറഞ്ഞു.

രാജ്യത്തിന് അകത്തും പുറത്തും ഭക്ഷ്യരംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തികൾ ഈ സെമിനാറിൽ പങ്കെടുത്ത് പ്രബന്ധങ്ങൾ അവതരിപ്പിക്കും. കൊളംബിയ സർവ്വകലാശാല എം.പി.എ.ഡി.പി. ഡയറക്ടർ ഡോ.ഗ്ലെൻ ഡെനിംഗ്ഫുഡ് സിസ്റ്റം അനലിസ്റ്റും എഫ്.എ.ഒ. സയന്റിസ്റ്റുമായ ഡോ.ആർ.വി.ഭവാനിബാംഗ്ലൂർ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസർ മധുരസ്വാമിനാഥൻതമിഴ്നാട് സ്റ്റേറ്റ് പ്ലാനിംഗ് കമ്മിഷൻ വൈസ് ചെയർമാൻ ഡോ.ജെ.ജയരഞ്ചൻബാംഗ്ലൂർ നാഷണൽ യൂണിവേഴ്‌സിറ്റി കോ-ഓർഡിനേറ്റർ ഡോ. നീതു ശർമ്മകേരള സർക്കാരിന്റെ ഡൽഹി പ്രത്യേക പ്രതിനിധിയും മുൻ കേന്ദ്ര ഭക്ഷ്യ വകുപ്പുമന്ത്രിയുമായിരുന്ന പ്രൊഫ. കെ.വി.തോമസ്കേരള ഫുഡ് കമ്മിഷൻ ചെയർമാൻ കെ.വി.മോഹൻകുമാർകൺസ്യൂമർഫെഡ് ചെയർമാൻ എം.മെഹബൂബ്പ്ലാനിംഗ് ബോർഡ് അംഗം ഡോ.കെ. രവി രാമൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ച് സംസാരിക്കും.

ഭക്ഷ്യപൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ.അനിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന സെമിനാറിൽ സപ്ലൈകോ സി.എം.ഡി. ശ്രീരാം വെങ്കിട്ടരാമൻ വിഷയാവതരണം നടത്തും. കേരളത്തിലേയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ക്ഷണിക്കപ്പെട്ട വ്യക്തികൾ സെമിനാറിൽ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.