ലോകപ്രശസ്ത ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. M S വല്യത്താന്‍ നിര്യാതനായി. തിരുവനതപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിട്യൂട് ഓഫ് മെഡിക്കല്‍ സയന്‍സ്‌ന്റെ ആദ്യ വി സി ആയിരുന്നു അദ്ദേഹം. കൂടാതെ ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സ്‌ന്റെ ചെര്‍മാനും ആയിരുന്നു. ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റുഡില്‍ പ്രവര്‍ത്തിക്കുന്ന സമയത് ചെലവ് കുറഞ്ഞതും ന്യൂതനവുമായ മെഡിക്കല്‍ സാങ്കേതിക വിദ്യകള്‍ രൂപപ്പെടുത്തുന്നതിനും, ജനങ്ങളുടെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കൂടുതല്‍ പ്രാധാന്യം നല്‍കി. വിദേശത്തുനിന്നും വലിയ വില കൊടുത്തു വാങ്ങികൊണ്ടിരുന്ന ഹൃദയവാല്‍വുകള്‍ ശ്രീചിത്തിരയില്‍ തന്നെ നിര്‍മിച്ഛ് ഇന്ത്യയില്‍ കുറഞ്ഞനിരക്കില്‍ ലഭ്യമാക്കുവാന്‍ ഡോ MS വല്യത്താന്റെ നേതൃത്വത്തില്‍ സാധിച്ചു. ആധുനിക വൈദ്യശാസ്ത്രത്തില്‍ മാത്രം ഒതുങ്ങി നില്‍കാതെ ആയുര്‍വേദം അഭ്യസിക്കുകയും അതിന്റെ പ്രാധാന്യം പൊതു ജനങ്ങളിലേക്കും അധികാരികളിലേക്കും എത്തിക്കുകയും ചെയ്തു. ആയുര്‍വേദ ഗവേഷക കേന്ദ്രത്തിന്റെ ആശയവികസനത്തിനു അദ്ദേഹം സുപ്രധാന പങ്കു വഹിച്ചു. ആരോഗ്യ മേഖലക്ക് തീരാനഷ്ടമാണ് ഡോ M S വല്യത്താന്‍ന്റെ വിയോഗം എന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.