കേന്ദ്ര നൈപുണിക മന്ത്രാലയത്തിനു കീഴില്‍ പി.എം. വിശ്വകര്‍മ്മ പദ്ധതിയില്‍ മരപ്പണി, സ്വര്‍ണപ്പണി, മണ്‍പാത്ര നിര്‍മാണം എന്നീ മേഖലകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 300 ഓളം ഗുണഭേക്താക്കള്ക്കുള്ള സര്‍ട്ടിഫിക്കറ്റ്, വായ്പാ വിതരണം ഇന്ന് (ബുധന്‍) രാവിലെ 10 ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷത വഹിക്കും.
അഞ്ച് ദിവസത്തെ പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് 4000 രൂപ സ്റ്റൈപെന്‍ഡ്, 15,000 രൂപയുടെ ഉപകരണങ്ങള്‍, സ്വന്തം ജാമ്യത്തില്‍ 3 ലക്ഷം രൂപയുടെ വായ്പ എന്നിയാണ് നല്‍കുന്നത്. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാനാണ് ജില്ലയില്‍ പരിശീലനത്തിന്റെ ചുമതല. ഇതിനകം 11 ബാച്ചുകളിലായി 320 പേര്‍ക്ക് പരിശീലനം നല്കി. പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന 18 വിഭാഗങ്ങളിലെ പരമ്പരാഗത വിശ്വകര്മ്മക്കാര്ക്ക് സി.എസ്.സികള്‍ വഴി ഇനിയും രജിസ്റ്റര്‍ ചെയ്യാം.