കേരളത്തിൽ ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിരീക്ഷണ അതോറിറ്റി

കേരളത്തിൽ ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിരീക്ഷണ അതോറിറ്റി. പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് നേരിട്ട് കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ
എല്ലാവരും ശ്രെദ്ധിക്കുക. പരമാവധി വെള്ളം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം. മദ്യം, കാപ്പി, ചായ കാർബണേറ്റഡ് ശീതള പാനീയങ്ങൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കുക. അ​യ​ഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുപ്പോൾ
പാദരക്ഷകൾ ധരിക്കുക. കുട, തൊപ്പി, തുടങ്ങിയവ ഉപയോഗിക്കുന്നത് നല്ലതായിരിക്കും, പഴങ്ങൾ പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആർ.എസ് ലായനി, സംഭാരം എന്നിവയുടെ ഉപയോഗം പ്രോ​ത്സാ​ഹിപ്പിക്കുക. മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ- നിക്ഷേപ കേന്ദ്രങ്ങൾ എന്നീ ഇടങ്ങളിൽ തീ പിടിത്തം വർധിക്കാൻ സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടത്തും സുരക്ഷ മുൻകരുതൽ സ്വീകരിക്കുകയും വേണമെന്ന് അധികൃതർ നിർദേശം നൽകി.