രാജ്യത്ത് ഈ വർഷം ഏറ്റവും കൂടുതൽ ഡെങ്കിപ്പനി മരണങ്ങൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ. കഴിഞ്ഞ ഒന്നരമാസത്തിനിടെ 4 ഡെങ്കിപ്പനി മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 2019 മുതൽ 2024 വരെയുള്ള നാഷനൽ സെന്റർ ഫോർ വെക്ടർബോൺ ഡിസീസസ് കൺട്രോളിന്റെ വാർഷിക റിപ്പോർട്ടിലാണ് ഈ കണക്കുകൾ. 2016,2017,2018 കാലഘട്ടത്തിലാണ് ഏറ്റവുമധികം ഡെങ്കി കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. 218 മരണങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്‌തെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ. പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമായി നടത്തിയെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും ഡെങ്കിപ്പനി വ്യാപനത്തിലും മരണനിരക്കിലും കേരളം മുന്നിലാണ്.
രാജ്യത്ത് ഏറ്റവും ഈ വർഷം കൂടുതൽ ഡെങ്കിപ്പനി മരണങ്ങൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ
