കേരളത്തിലും തമിഴ്നാട്ടിലും പ്രത്യുത്പാദന നിരക്കിൽ വൻ ഇടിവ്. ഐക്യരാഷ്ട്രസഭ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്ത് ജനസംഖ്യയിൽ വലിയ വർധനവ് രേഖപ്പെടുത്തുമ്പോഴും പ്രത്യുത്പാദന നിരക്ക് കുറയുകയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഡൽഹിയാണ് നിരക്ക് കുറവുള്ള മറ്റൊരു സംസ്ഥാനം. സ്ത്രീകളിലെ ഉയർന്ന വിദ്യാഭ്യാസവും ജീവിതം ജോലി എന്നിവ ക്രമികരിക്കുന്നതുമാണ് കുട്ടികളെ കുറിച്ചുള്ള ചിന്തയിൽ നിന്നും സ്ത്രീകളെ തടയുന്നതെന്നും റിപ്പോർട്ടിലുണ്ട്. ബീഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ പ്രത്യുത്പാദന നിരക്കുള്ളത്. ഗർഭനിരോധന മാർഗങ്ങളെ കുറിച്ചുള്ള അറിവില്ലായ്മായാണ് ഇതിന് കാരണമെന്നും റിപ്പോർട്ടിൽ ചുണ്ടിക്കാട്ടുന്നു.
കേരളത്തിലും തമിഴ്നാട്ടിലും പ്രത്യുത്പാദന നിരക്കിൽ വൻ ഇടിവ്
