ന്യൂഡല്‍ഹി: ജി.എസ്.ടി വരുമാനത്തില്‍ നേട്ടം കൊയ്ത് കേന്ദ്രം. ജൂലൈ മാസത്തിലെ ജി.എസ്.ടി വരുമാനം ഒരുലക്ഷം കോടി കടന്നു. രാജ്യത്തെ സമ്പത് ഘടനയുടെ തിരിച്ചുവരവാണിതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് ട്വിറ്ററില്‍ കുറിച്ചു.
കോവിഡ് രണ്ടാം തരംഗത്തിനുശേഷം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതാണ് ജി.എസ്.ടി വരുമാനം വര്‍ധിക്കാന്‍ ഇടയാക്കിയത്. വരും മാസങ്ങളില്‍ ഈ വളര്‍ച്ച കൂടുതല്‍ മുന്നോട്ടുപോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.