കുവൈത്ത് സിറ്റി: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 1,47,000 വിദേശികളുടെ താമസ രേഖ റദ്ദായതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ അനധികൃത താസമക്കാര്‍ക്ക് അടുത്ത മാസം ഒന്നുമുതല്‍ ഭാഗിക പൊതുമാപ്പ് സേവനം അനുവദിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്ത് ആകെ 1,32,000 അനധികൃത താമസക്കാരുണ്ടെന്നാണ് കണക്ക്. അനധികൃത താമസക്കാര്‍ക്ക് പിഴ അടച്ച് രാജ്യം വിടുന്നതിനോ അല്ലെങ്കില്‍ പിഴയടച്ച് താമസരേഖ നിയമവിധേയം ആക്കുന്നതിനോ പൊതുമാപ്പ് കാലാവധി ഉപയോഗപ്പെടുത്താം. ഡിസംബര്‍ 31 വരെയാണ് ഇതിനുള്ള സമതപരിധി. സ്പോണ്‍സര്‍മാരില്‍നിന്നും ഒളിച്ചോടിയെന്ന പരാതി നേരിടുന്നവര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താം.