കോവിഡ് ഭേതമായി മൂന്ന് മാസങ്ങള്‍ക്ക് ശേഷം ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍

ന്യൂഡല്‍ഹി: കോവിഡ് മുക്തി നേടി മൂന്നു മാസങ്ങള്‍ക്ക് ശേഷം ബൂസ്റ്റര്‍ ഡോസ് അടക്കമുള്ള വാക്‌സിനുകള്‍ സ്വീകരിച്ചാല്‍ മതിയാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രം നിര്‍ദ്ദേശം നല്‍കി.

അതേസമയം, എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യമില്ലെന്ന സൂചനയാണ് ലോകാരോഗ്യ സംഘടന നല്‍കുന്നത്. ആരോഗ്യമുള്ള മുതിര്‍ന്നവര്‍ ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിക്കേണ്ടതില്ല. ആരോഗ്യപരമായി പിന്നോക്കം നില്‍ക്കുന്നവര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡബഌു.എച്ച്.ഒ വൃത്തങ്ങള്‍ പറയുന്നു.