രാജ്യത്ത് 18 വയസ്സ് കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍

ന്യൂഡല്‍ഹി: 18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കരുതല്‍ ഡോസ് അഥവാ മൂന്നാം ഡോസ് വാക്‌സീന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഏപ്രില്‍ പത്ത് ഞായറാഴ്ച മുതല്‍ രാജ്യത്തെ എല്ലാ സ്വകാര്യ വാക്‌സീനേഷന്‍ കേന്ദ്രങ്ങള്‍ വഴിയും ആളുകള്‍ക്ക് മൂന്നാം ഡോസ് ലഭിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ആദ്യ രണ്ട് ഡോസ് വാക്‌സിനുകള്‍ പോലെ കരുതല്‍ ഡോസ് സൗജന്യമായിരിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. കരുതല്‍ ഡോസ് വാക്‌സിന് പണം നല്‍കിവേണം സ്വീകരിക്കാന്‍. രണ്ടാം ഡോസ് വാക്‌സീന്‍ എടുത്ത് ഒന്‍പത് മാസം പൂര്‍ത്തിയായ ശേഷം മാത്രമേ ബൂസ്റ്റര്‍ ഡോസ് വാക്‌സീന്‍ സ്വീകരിക്കാന്‍ അനുമതിയുള്ളൂ.