കേരളത്തിലെ ദേശ വിരുദ്ധ ശക്തിള്‍ നിരീക്ഷണത്തിലാണെന്ന് ബി.ജെ.പി ദേശിയ അധ്യക്ഷന്‍

കേരളത്തിലെ ദേശ വിരുദ്ധ ശക്തികളുടെ പ്രവര്‍ത്തനം കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിച്ചുവരുകയാണെന്ന് ബി.ജെ.പി ദേശിയ അധ്യക്ഷന്‍ ജെ.പി നഡ്ഡ. ദേശ വിരുദ്ധ ശക്തികള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുക എന്നത് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരള സന്ദര്‍ശനത്തിന് ഇടെയാണ് ജെ.പി നഡ്ഡയുടെ പ്രതികരണം.

അതേസമയം, മുസ്ലിം സമുദായത്തിന് എതിരായ വിദ്വേഷ പരാമര്‍ശനത്തിന്റെ പേരില്‍ നിയമ നടപടി നേരിട്ട ജനപക്ഷം നേതാവ് പി.സി ജോര്‍ജ്ജ് ജെ.പി നഡ്ഡയെ സന്ദര്‍ശിച്ചേക്കുമെന്നാണ് സൂചന. വിഷയത്തില്‍ പരസ്യ പിന്തുണ നല്‍കാന്‍ ബി.ജെ.പി മാത്രം മുന്നോട്ട് വന്നതിന്റെ പശ്ചാത്തലത്തിലാവും സന്ദര്‍ശനമെന്നും സൂചനയുണ്ട്.