അമേഠിയിലെ പോലെ വയനാട്ടില്‍ രാഹുലിന് എതിരെ മത്സരിക്കുമോ? സ്മൃതി ഇറാനിയുടെ വൈറല്‍ മറുപടി

അമേഠിയില്‍ രാഹുലിനെ പരാചയപ്പെടുത്തിയതിന് സമാനമായി വയനാട്ടിലും അദ്ദേഹത്തിന് എതിരെ മത്സരിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വൈറല്‍ മറുപടിയുമായി വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. ഞാന്‍ രാഹുല്‍ ഗാന്ധി അല്ല, ഞാന്‍ അമേഠിയില്‍ നിന്നും ഓടിപ്പോകില്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി.

വയനാട് സന്ദര്‍ശനത്തിലാണ് സ്മൃതി ഇറാനിയുടെ പ്രതികരണം. ജില്ലയില്‍ 57000 കര്‍ഷകരുണ്ട്. ആര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിച്ചിട്ടില്ല. 1.35 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷനില്ല. വയനാട് ജില്ലയിലെ ഒട്ടേറെ ദുരവസ്ഥകള്‍ ഈ സന്ദര്‍ശനം വെളിവാക്കി തന്നതായും സ്മൃതി ഇറാനി പറഞ്ഞു.