യുവജനങ്ങള്‍ക്ക് നിര്‍ബന്ധിത സൈനിക സേവനം: പ്രതികരിച്ച് കേന്ദ്ര സര്‍ക്കാര്‍

സായുധ സേനകളില്‍ യുവജനങ്ങളുടെ നിര്‍ബന്ധിത സേവനം ഉറപ്പാക്കുന്നതിനുള്ള ഒരു പദ്ധതിയും ഗവണ്മെന്റ് ആവിഷ്‌കരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അഗ്‌നിപഥ് പദ്ധതി നടപ്പാക്കുന്നതില്‍ സൈനിക് സ്‌കൂളുകള്‍ക്ക് ഒരു പങ്കുമില്ല. സന്നദ്ധ സംഘടനകള്‍/സ്വകാര്യ സ്‌കൂളുകള്‍/സംസ്ഥാന ഗവണ്‍മെന്റ്റുകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ 100 പുതിയ സൈനിക് സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര ഗവണ്മെന്റ് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും ലോക് സഭയില്‍ അരുണ്‍ കുമാര്‍ സാഗറിനും മറ്റ് എം പി മാര്‍ക്കും രേഖാമൂലം നല്‍കിയ മറുപടിയിലാണ് രാജ്യ രക്ഷ സഹ മന്ത്രി അജയ് ഭട്ട് ഈ വിവരം വ്യക്തമാക്കിയത്.

മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കും ഈ പദ്ധതി ലഭ്യമാണ്. അപേക്ഷിക്കുന്ന സ്‌കൂളുകള്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുകയും ബന്ധപ്പെട്ട സന്നദ്ധ സംഘടനകള്‍/സ്വകാര്യ-സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളുകള്‍ തുടങ്ങിയവ സൈനിക് സ്‌കൂള്‍ സൊസൈറ്റിയുമായി കരാര്‍ ഒപ്പിടുകയും വേണം.

രാജ്യത്തെ ആദിവാസി മേഖലകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ജില്ലകളെയും ഉള്‍ക്കൊള്ളിക്കുക എന്ന ലക്ഷ്യത്തോടെയാണ് സായുധ സേന റിക്രൂട്ട്മെന്റ് റാലികള്‍ നടത്തുന്നത്.