രാജ്യത്തെ ടൂറിസം മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്ര ടൂറിസം മന്ത്രാലയം സ്വദേശ് ദർശൻ സ്കീമിന് കീഴിൽ 5399.15 കോടി രൂപയുടെ 76 പദ്ധതികൾ അനുവദിച്ചു. .ഈ അനുവദിച്ച പദ്ധതികളിൽ ഗോത്ര, ഗ്രാമീണ മേഖലാ ടൂറിസം പദ്ധതികളും ഉൾപ്പെടുന്നു
വിനോദസഞ്ചാരികളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും കേന്ദ്രികരിച്ഛ് രാജ്യത്ത് സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനായി കേന്ദ്ര ടൂറിസം മന്ത്രാലയം ഇപ്പോൾ സ്വദേശ് ദർശൻ പദ്ധതിയെ സ്വദേശ് ദർശൻ 2.0 (SD2.0) ആയി നവീകരിച്ചു.
സ്വദേശ് ദർശൻ 2.0 സ്കീമിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാ സംസ്ഥാനങ്ങൾക്കും/കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നൽകിയിട്ടുണ്ട്. എന്നിരുന്നാലും സ്വദേശ് ദർശൻ 2.0 സ്കീമിന് കീഴിൽ വികസനത്തിനായി ഇപ്പോൾ ഒരു ലക്ഷ്യസ്ഥാനവും കണ്ടെത്തിയിട്ടില്ല.
സംസ്ഥാന ഗവൺമെന്റുകൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവ നൽകുന്ന വിവരമനുസരിച്ച്, ആകെ അനുവദിച്ച 76 പദ്ധതികളിൽ, 50 ഉം പൂർത്തിയായി.