ഇറ്റാനഗറിലെ ഹോളോംഗിയിലുള്ള വിമാനത്താവളത്തിന് “ഡോണി പോളോ വിമാനത്താവളം, ഇറ്റാനഗർ” എന്ന് പേരിടാൻ അനുമതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭയോടം അരുണാചൽ പ്രദേശിന്റെ തലസ്ഥാനമായ  ഇറ്റാനഗറിലെ ഹോളോങ്കിയിലുള്ള ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് “ഡോണി പോളോ വിമാനത്താവളം , ഇറ്റാനഗർ” എന്ന് പേരിടുന്നതിന് അംഗീകാരം നൽകി.

പാരമ്പര്യങ്ങളുടെയും സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെയും പ്രതീകമായി സൂര്യനോടും ചന്ദ്രനോടും (പോളോ) ജനങ്ങളുടെ ആരാധന പ്രതിഫലിപ്പിക്കുന്ന വിമാനത്താവളത്തിന് ‘ഡോണി പോളോ എയർപോർട്ട്, ഇറ്റാനഗർ’ എന്ന് പേരിടാൻ അരുണാചൽ പ്രദേശ് സംസ്ഥാന ഗവണ്മെന്റ്  പ്രമേയം പാസാക്കിയിരുന്നു.

2019 ജനുവരിയിലാണ്  ഹോളോംഗി ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ വികസനത്തിന് കേന്ദ്ര ഗവൺമെന്റ് ‘തത്ത്വത്തിൽ’ അനുമതി നൽകിയത് . 646 കോടി രൂപ ചിലവിൽ   കേന്ദ്ര ഗവണ്മെന്റിന്റെയും അരുണാചൽ പ്രദേശ് സംസ്ഥാന ഗവൺമെന്റിന്റെയും  സഹായത്തോടെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ യാണ് (എഎഐ) പദ്ധതി വികസിപ്പിച്ചെടുക്കുന്നത്.