റമദാനിൽ വാണിജ്യ, പരസ്യ വിപണന ആവശ്യങ്ങൾക്കും മറ്റും കുട്ടികളെ ഉപയോഗിക്കരുതെന്നു സൗദി. കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചാരിറ്റി കാമ്പയിനിലും വാണിജ്യ, പരസ്യ വിപണ രംഗങ്ങളിലും കുട്ടികളെ ഉപയോഗിക്കുന്നതിൽ നിന്ന് കർശനമായി തടയണം. ശിശു സംരക്ഷണ സംവിധാനത്തിൻറെ ആർട്ടിക്കിൾ മൂന്ന്, എക്സിക്യൂട്ടീവ് ചട്ടങ്ങൾ എന്നിവ പ്രകാരമാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഈ വ്യവസ്ഥകൾ കുട്ടികളുടെ വികസന ഘട്ടങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വലിയ ജനക്കൂട്ടവുമായി സമ്പർക്കം പുലർത്തുന്നതിെൻറ അപകടങ്ങളിൽ നിന്ന് കുട്ടിയെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത് പ്രായത്തിന് വിരുദ്ധമായ പിരിമുറുക്കത്തിലും ഉത്കണ്ഠയിലും അവരെ എത്തിക്കും എന്നും മന്ത്രാലയം വ്യക്തമാക്കി.