ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ്

പോളിങ് ബൂത്തിലെ തിക്കും തിരക്കും അസൗകര്യങ്ങളും ഓർത്ത് ഭിന്നശേഷിക്കാർ ഇക്കുറി വോട്ട് ചെയ്യാൻ മടിക്കരുത്. റാംപും വീൽചെയറും മുതൽ ആപ്പ് വരെ ഒരുക്കിയാണ് ഭിന്നശേഷിക്കാരുടെ വോട്ടെടുപ്പിലെ മികച്ച പങ്കാളിത്തം ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നത്. ഭിന്നശേഷി വോട്ടർമാരുടെ രജിസ്ട്രേഷൻ മുതൽ വോട്ടെടുപ്പ് ദിനത്തിൽ വീൽചെയർ ലഭ്യമാക്കുന്നതിന് അപേക്ഷ നൽകുന്നത് വരെയുള്ള വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സക്ഷം ആപ്പ് സജ്ജമാക്കിയതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിയിൽ ജനാധിപത്യത്തെ ശക്തിപ്പെടുത്താനാണ് കമ്മീഷന്റെ ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്താൽ ഭിന്നശേഷിക്കാർക്ക് അവരെക്കുറിച്ചുള്ള വിശദവിവരങ്ങൾ സവിശേഷമായി ഡിസൈൻ ചെയ്ത  ഈ ആപ്പ് വഴി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനും അതുവഴി സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും കഴിയും.

പുതിയ വോട്ടർ രജിസ്ട്രേഷനുള്ള അപേക്ഷഭിന്നശേഷിയുള്ള വ്യക്തിയായി അടയാളപ്പെടുത്താനുള്ള അഭ്യർത്ഥനഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് വോട്ടുമാറ്റത്തിനുള്ള അപേക്ഷതിരുത്തലുകൾക്കുള്ള അപേക്ഷസ്റ്റാറ്റസ് ട്രാക്കിംഗ്ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ അറിയൽവീൽ ചെയറിനുള്ള അഭ്യർത്ഥനവോട്ടർ പട്ടികയിൽ പേര് തിരയൽപോളിംഗ് സ്റ്റേഷൻ ഏതെന്ന് അറിയൽബൂത്ത് ലൊക്കേറ്റ് ചെയ്യൽപരാതികൾ രജിസ്റ്റർ ചെയ്യുക തുടങ്ങിയവക്കായി ആപ്ലിക്കേഷൻ ഉപയോഗിക്കാം. സാക്ഷം ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാണ്.

കാഴ്ചപരിമിതിയുള്ളവർക്ക് ശബ്ദസഹായവും കേൾവി പരിമിതിയുള്ളവർക്കായി ടെക്സ്റ്റ് ടു സ്പീച്ച് സൗകര്യവും ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് ആപ്പ് ഉപയോഗം എളുപ്പമാക്കുന്നതിന് വലിയ ഫോണ്ടും കോൺട്രാസ്റ്റുള്ള നിറങ്ങളും ഒക്കെയാണ് ആപ്പിൽ ഉപയോഗിച്ചിരിക്കുന്നത്. പോളിങ് ബൂത്ത് കണ്ടെത്തൽഅതിന്റെ ലൊക്കേഷൻഅവിടേക്കെത്താനുള്ള മാർഗങ്ങൾവോട്ടെടുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ ആപ്പ് വഴി ലഭിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ പങ്കാളിത്തത്തിന് തടസ്സമാകുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് പരാതി നൽകാനുള്ള സൗകര്യവും ആപ്പിൽ ഏർപ്പെടുത്തിയിട്ടുണ്ട്. പോളിങ് ബൂത്തുകളെ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി റാംപുകൾ സ്ഥാപിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.