തിരുവനന്തപുരം : അക്ഷയോര്‍ജ്ജ രംഗത്ത് ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് നല്കുന്ന കേരള സംസ്ഥാന അക്ഷയ ഊര്‍ജ്ജ അവാര്‍ഡ് 2019 വൈദ്യുതി മന്ത്രി എം.എം. മണി പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള വ്യക്തിഗത അവാര്‍ഡ് പ്രൊഫ. വി.കെ. ദാമോദരന്‍ ലഭിച്ചു. 1,00,000 രൂപയാണ് അവാര്‍ഡ് തുക.
ഡോ. ആര്. ശശികുമാര്‍ (കേപ്പ് ഡയറക്ടര്‍), ഡോ. ആര്. ഹരികുമാര്‍ (ജോയിന്റ് ഡയറക്ടര്‍, ഇ.എം.സി), കെ. അശോകന് (മുന്‍ ബോര്‍ഡ് മെമ്പര്‍, കെ.എസ്.ഇ.ബി), വി.കെ. ജോസഫ് (ചീഫ് എന്‍ജിനിയര്‍ (ആര്.ഇ.ഇ.എസ്, കെ.എസ്.ഇ.ബി.എല്‍), ഷീബ എബ്രഹാം, അഡീഷണല്‍ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍, ശരവണ കുമാര്‍ (ജോയിന്റ് ഡയറക്ടര്‍ (പി.ഇ.ജി) സി.ഡാക്), പ്രൊഫ. ഡോ. ശ്രീജയ (ഇലക്ട്രിക്കല്‍ വിഭാഗം മേധാവി, തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജ്), സി.റ്റി. അജിത് കുമാര്‍ (സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍, അനെര്‍ട്ട്) എന്നിവര്‍ അടങ്ങിയ ജഡ്ജിംഗ് കമ്മറ്റിയാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിച്ചത്. മികച്ച സേവനം നടത്തുന്നവരെ കണ്ടെത്തി അവാര്‍ഡ് നല്‍കുന്നതിനുള്ള ചുമതല അക്ഷയ ഊര്‍ജ്ജമേഖലയിലെ സംസ്ഥാന നോഡല്‍ ഏജന്‍സി ആയ അനെര്‍ട്ടിനാണ്.
വ്യവസായ സ്ഥാപനങ്ങള്‍ (അവാര്‍ഡ് പങ്കിട്ടു): മലയാള മനോരമ ലിമിറ്റഡ്, കോട്ടയം50,000 രൂപ, നീലാംബരി എക്സ്പോര്‍ട്സ്, കോഴിക്കോട്50,000 രൂപ. വാണിജ്യ സ്ഥാപനങ്ങള്‍ (അവാര്‍ഡ് പങ്കിട്ടു): കാലിക്കറ്റ് സര്‍വകലാശാല കോഓപ്പറേറ്റീവ് സ്റ്റോര്‍സ് ലിമിറ്റഡ്50,000 രൂപ, ക്ലിനിക് ഡെന്റസ്ട്രി, വലപ്പാട്, തൃശ്ശൂര്‍50,000 രൂപ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍: നാഷണല്‍ സ്കില്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, കോഴിക്കോട് 1,00,000 രൂപ. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍: കെയര്‍ ഹോംഹെല്പിംഗ് ഹാന്‍ഡ്സ്, കോഴിക്കോട്1,00,000 രൂപ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍: പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്, തൃശ്ശൂര്‍1,00,000 രൂപ. അക്ഷയ ഊര്‍ജ്ജ രംഗത്തെ വ്യവസായ സ്ഥാപനങ്ങള്‍ (അവാര്‍ഡ് പങ്കിട്ടു): ഗോ ഗ്രീന്‍ സോളാര്‍ പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളം50,000 രൂപ, സ്പെക്ക്ട്രം ടെക്നോ പ്രോഡക്റ്റഡ്, എറണാകുളം50,000 രൂപ.