ജമ്മു കാശ്മീര്‍ ഡ്രോണ്‍ ആക്രമണം: അന്വേഷണം എന്‍.ഐ.എയ്ക്ക്

ന്യൂഡല്‍ഹി: ജമ്മു വ്യോമത്താവളത്തിന് സമീപം ഡ്രോണുകള്‍ ഉപയോഗിച്ചുനടന്ന സ്‌ഫോടനത്തിന്റെ അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംഭവത്തില്‍ എന്‍.എസ്.ജി ബോംബ് സ്‌ക്വാഡും അന്വേഷണം നടത്തുന്നുണ്ട്.

വ്യോമതാവളത്തില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയാണ് പാക് അതിര്‍ത്തി. ഡ്രോണുകള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍നിന്നും ആണോ നിയന്ത്രിച്ചത്, അതോ പാക് അതിര്‍ത്തിയില്‍നിന്നാണോ എന്നതും പരിശോധിക്കുന്നുണ്ട്.

അതേസമയം, ഭീകര സംഘടനകള്‍ ഡ്രോണ്‍ ഉപയോഗിക്കുന്നത് ഗൗരവകരമായി കാണണമെന്ന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ ആവശ്യപ്പെട്ടു.