രാജ്യത്ത് വാക്‌സിനുകള്‍ സംഭരിക്കാന്‍ 29,0000-ല്‍ അധികം കേന്ദ്രങ്ങള്‍

ന്യൂഡല്‍ഹി: കുറഞ്ഞ താപനിലയില്‍ സൂക്ഷിക്കേണ്ട കൊവിഡ് വാക്സിനുകള്‍ സൂക്ഷിക്കുന്നതിനുള്ള സൗകര്യം രാജ്യത്തുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.. മൈനസ് 15 മുതല്‍ മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞ താപനില ആവശ്യമുള്ള വാക്‌സിനുകള്‍ സംഭരിക്കാന്‍ നിലവിലെ സൗകര്യങ്ങളിലൂടെ സാധിക്കുമെന്ന് കോടതി നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

നിശ്ചിത താപനിലയില്‍ വാക്സിനുകള്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന 29,000-ല്‍ അധികം കോള്‍ഡ് ചെയിന്‍ പോയിന്റുകള്‍ രാജ്യത്തുണ്ട്. രാജ്യത്ത് നിലവില്‍ ഉപയോഗിക്കുന്ന കൊവിഷീല്‍ഡ്, കൊവാക്സിന്‍ എന്നീ വാക്സിനുകള്‍ രണ്ട് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ സൂക്ഷിക്കേണ്ടതുണ്ട്.