ഒടുവില്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വഴങ്ങി ട്വിറ്റര്‍

Finally twitter appointed Indian Citizen as chief compliance officer

ന്യൂഡല്‍ഹി: ഒടുവില്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ തോല്‍വി സമ്മതിച്ച് ട്വിറ്റര്‍. കേന്ദ്ര ഐ.ടി നിയമപ്രകാരം സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ട്വിറ്ററുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് ഇന്ത്യക്കാരനായ ഉദ്യോഗസ്ഥനെ നിയമിച്ചതായി ട്വിറ്റര്‍ വ്യക്തമാക്കി.

വിനയ് പ്രകാശിനെയാണ് ട്വിറ്റര്‍ ഇന്ത്യയിലെ പരാതി പരിഹാര ഉദ്യോഗസ്ഥനായി നിയമിച്ചത്. വെബ്‌സൈറ്റിലൂടെയാണ് ട്വിറ്റര്‍ ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും ട്വിറ്ററും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. വിഷയത്തില്‍ ആവശ്യമെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.