Delhi HC calls for Uniform Civil Code, asks Centre to take action
ന്യൂഡല്‍ഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപാക്കുന്നതിനെ പിന്തുണച്ച് ഡല്‍ഹി ഹൈക്കോടതി. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ബാധകമാകുന്ന ഒരു പൊതു നിയമം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനും കോടതി നിര്‍ദ്ദേശം നല്കി.
മീണ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1955ലെ ഹിന്ദു വിവാഹ നിയമം ബാധകമാകുമോ എന്ന ഹര്‍ജി പരിഗണിക്കവെയാണ് ഏകീകൃത സിവില്‍കോഡ് വിഷയത്തില്‍ കോടതി പ്രതികരിച്ചത്. ആധുനിക ഇന്ത്യന്‍ സമൂഹം ഒരേതരത്തിലുളള കാഴ്ചപ്പാടാണ് പിന്തുടരുന്നത്. മതത്തിന്റെയും ജാതിയുടെയും പരമ്പരാഗത അതിര്‍വരമ്പുകളെ അവഗണിക്കുകയാണ് വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ അനുച്ഛേദം 44 പരാമര്‍ശിച്ചുകൊണ്ടായിരുന്നു കോടതിയുടെ പ്രതികരണം.