സംസ്ഥാനത്ത് ശക്തമായ മഴ: ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഒക്‌ടോബര്‍ 15വരെ തല്‍സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട്. നിലവില്‍ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് …

Read More

നടന്‍ നെടുമുടി വേണുവിന് വിട

തിരുവനന്തപുരം: നടന്‍ നെടുമുടി വേണു അന്തരിച്ചു. തിരുവനന്തപുരത്തുവെച്ചായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അഭിനയരംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള നെടുമുടി വേണു നിരവധി നാടകങ്ങളിലും സിനിമകളിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. മലയാള സിനിമയ്ക്ക് പുറമെ അന്യഭാഷാ …

Read More

സ്ത്രീധനം സ്വീകരിക്കുന്ന പുരുഷന്മാര്‍ സമൂഹത്തിന് നാണക്കേട്: ഗവര്‍ണര്‍

മലപ്പുറം: സ്ത്രീധന പീഡനങ്ങള്‍ തടയാന്‍ നിയമത്തിന് മാത്രം കഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സമൂഹത്തിന്റെ ചിന്താഗതി മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മകള്‍ക്കുണ്ടായ സ്ത്രീധന പീഡനത്തെ തടര്‍ന്ന് ആത്മഹത്യചെയ്ത മൂസക്കുട്ടിയുടെ വീട് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളെ തുല്യരായി കാണണം. …

Read More

കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ ആരും മടി കാണിക്കരുതെന്ന് മന്ത്രി വീണ ജോര്‍ജ്ജ്

തിരുവനന്തപുരം: സംസ്ഥാനം കോവിഡിനെതിരെ ശക്തമായ പ്രതിരോധമൊരുക്കുമ്പോള്‍ ആരും കോവിഡ് 19 വാക്സിനോട് വിമുഖത കാട്ടരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്നാം ഡോസ് വാക്സിന്‍ എടുക്കാന്‍ ഇനി കുറച്ച് പേര്‍ മാത്രമാണുള്ളത്. സംസ്ഥാനത്ത് ഇപ്പോള്‍ ആവശ്യത്തിന് വാക്സിന്‍ സ്റ്റോക്കുണ്ട്. തൊട്ടടുത്തുതന്നെ …

Read More

സിനിമാ ചിത്രീകരണത്തിന് റഷ്യന്‍ സംഘം ബഹിരാകാശത്തേയ്ക്ക്

സിനിമാ ചിത്രീകരണത്തിനായി റഷ്യന്‍ സംഘം ബഹിരാകാശത്തേയ്ക്ക് പറന്നു. ബഹിരാകാശത്ത് ഷൂട്ട് ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ ഭാഗമായാണ് റഷ്യന്‍ നടിയും സംവിധായകനും ബഹിരാകാശത്തേയ്ക്ക് പറന്നത്. ഹൃദ്‌രോഗം ബാധിച്ച ബഹിരാകാശ സഞ്ചാരിയെ ചികിത്സിക്കുന്നതിനായി ബഹിരാകാശത്തേയ്ക്ക് യാത്രചെയ്യുന്ന ഡോക്ടറുടെ കഥയാണ് ‘ദി ചലഞ്ച്’ പറയുന്നത്. ചിത്രത്തില്‍ …

Read More

രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ധിച്ചു

തിരുവനന്തപുരം: രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്. എട്ട് ദിവസത്തിനിടെ 1.40 രൂപയുടെ വര്‍ധനവാണ് പെട്രോളിന് സംഭവിച്ചത്. 10 ദിവസത്തിനിടെ 2.56 രൂപയുടെ …

Read More

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ അശരണര്‍ക്ക് 50,000 രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് സുപ്രീം കോടതി. അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം അര്‍ഹരായവര്‍ക്ക് തുക കൈമാറണമെന്നും കോടതി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ കോവിഡ് ബാനദണ്ഡങ്ങളിലാണ് …

Read More

ചൊവ്വാഴ്ചവരെ കേരളത്തില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ആന്ധ്ര-ഒഡീഷ തീരത്ത് രൂപപ്പെട്ട ‘ഗുലാബ്’ എന്ന ചുഴലിക്കാറ്റ് നാളെ തീരം തൊട്ടേക്കും. ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ ചൊവ്വാഴ്ചവരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് …

Read More

കട്ടപ്പുറത്തായ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മീന്‍ വില്‍പ്പന: പദ്ധതി അവസാന ഘട്ടത്തില്‍

തിരുവനന്തപുരം: പ്രവര്‍ത്തനശൂന്യമായ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മത്സ്യ വില്‍പ്പന നടത്തുന്നതിനുള്ള പദ്ധതിയുമായി അധികൃതര്‍. ഇത്തരം വണ്ടികളില്‍ മത്സ്യവില്‍പ്പനയ്ക്ക് തയ്യാറാണെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചതായി മന്ത്രി ആന്റണി രാജു മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയത്തില്‍ ഗതാഗത വകുപ്പും ഫിഷറീസ് വകുപ്പും തമ്മില്‍ തീരുമാനമായി. പദ്ധതിയുടെ രൂപരേഖയുണ്ടാക്കാന്‍ …

Read More

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി അമേരിക്കയില്‍

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അധ്യക്ഷതവഹിക്കുന്ന കോവിഡ് പ്രതിരോധ സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. അഫ്ഗാന്‍ വിഷയം, വ്യാപാര കരാര്‍, സാങ്കേതിക സഹായം തുടങ്ങി വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രി ജോ ബൈഡനുമായി …

Read More