ഉത്തര്‍പ്രദേശില്‍ വിന്ദ്യാചല്‍ ഇടനാഴി: സ്വപ്‌ന പദ്ധതിക്ക് അമിത് ഷാ തറക്കല്ലിടും

ഉത്തര്‍പ്രദേശില്‍ വിന്ദ്യാചല്‍ ഇടനാഴി പദ്ധതിയുടെ നിര്‍മ്മാണത്തിന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ തറക്കല്ലിടും. ആഗസ്റ്റ് ഒന്നിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്നിഹിതനാകും.

150 കോടി രൂപയാണ് പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂര്‍ത്തിയാക്കുകവഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ക്ക് വിന്ദ്യാചല്‍ ക്ഷേത്രത്തില്‍ എളുപ്പത്തില്‍ എത്തിച്ചേരാനാകും. ഇടനാഴിയുടെ നിര്‍മ്മാണത്തിനായി ക്ഷേത്രത്തിന്റെ സമീപം സ്ഥിതി ചെയ്യുന്ന 92 കെട്ടിടങ്ങള്‍ പൊളിക്കും. ഇതിനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചു.

വിന്ദ്യാചല്‍ ക്ഷേത്രത്തില്‍ നിന്നും ഗംഗാ നദിയിലേക്കും, സദാര്‍ ബസാറിലേക്കും പദ്ധതിയുടെ ഭാഗമായി റോഡുകള്‍ നിര്‍മ്മിക്കും. ഇതിന് പുറമേ ക്ഷേത്രത്തില്‍ ലോകോത്തര നിലാവരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കാനും തീരുമാനമുണ്ട്.