ഒളിമ്പിക്സ്: ഇന്ത്യന്‍ സംഘത്തിന് ആവേശം പകര്‍ന്ന് കേന്ദ്ര കായിക മന്ത്രി

ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ സംഘത്തിന് ആവേശം പകര്‍ന്ന് കേന്ദ്രകായിക യുവജനക്ഷേമ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍. സമൂഹമാദ്ധ്യമങ്ങള്‍ ‘ഹമാരാ വിക്ടറി പഞ്ച്’ എന്ന ടാഗില്‍ ഇന്ത്യയുടെ എല്ലാ കായികതാരങ്ങളേയും പ്രോത്സാഹിപ്പിക്കണമെന്നും അനുരാഗ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അനുരാഗ് ഠാക്കൂര്‍ കായിക താരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നത്.

ഇതെന്റെ ടീമാണ്. ഇത് എന്റെ ടീമിന് ആവേശം പകരേണ്ട സമയം. നമ്മുടെ 5 സുഹൃത്തുക്കളെ 5 ബന്ധുക്കളെ ഒപ്പം ചേര്‍ക്കൂ. ഇന്ത്യന്‍ സംഘത്തിന് ആവേശം പകരൂ. ‘ഹമാരാ വിക്ടറി പഞ്ച്’ അനുരാഗ് ഠാക്കൂര്‍ ട്വീറ്റ് ചെയ്തു. നാളെയാണ് ടോക്കിയോവില്‍ ഒളിമ്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നത്.