ഐടി മന്ത്രിയോട് അപമര്യാദയായി പെരുമാറിയ തൃണമൂൽ എംപിക്കെതിരെ നോട്ടീസ് നല്കാൻ കേന്ദ്രസർക്കാർ

പാർലമെൻറിൽ പ്രസ്താവന തട്ടിയെടുത്ത് കീറി കേന്ദ്ര മന്ത്രിയോട് അപമര്യാദയായി പെരുമാറിയ തൃണമൂൽ എംപിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. വാർത്ത ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പെഗാസസ് ചാര സോഫ്റ്റ്വയർ ഉപയോഗിച്ച് ചോർത്തൽ നടത്തിയെന്ന ആരോപണത്തിൽ രാജ്യസഭയിൽ മറുപടി പറയുന്നതിനിടെയാണ് ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ കൈയിൽ നിന്ന് പ്രസ്താവന തട്ടിയെടുത്ത് തൃണമൂൽ എംപി ശാന്തനു സെൻ കീറിയെറിയുകയുണ്ടായത്. ബഹളം രൂക്ഷമായതോടെ രാജ്യസഭാ പിരിഞ്ഞുവെങ്കിലും സഭയിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് തർക്കത്തിൽ ഇടപെടേണ്ടിവന്നു.

വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം പ്രതിപക്ഷ ബഹളം കാരണം പുതിയ മന്ത്രിമാരെ പരിചയപ്പെടുത്താൻ പ്രധാനമന്ത്രിക്ക് കഴിയാതെ പോയ കാര്യവും ചർച്ചാവിഷയമായതോടെയാണ് കേന്ദ്രസർക്കാർ ഇങ്ങനെ ഒരു നീക്കത്തിന് ഒരുങ്ങുന്നു എൻ അറിയാൻ കഴിഞ്ഞത്.