തിരുവനന്തപുരം: സില്‍വര്‍ ലൈനിനായി കല്ലിട്ട സ്ഥലം ഈടുവെച്ച് വായ്പയെടുക്കാന്‍ തടസ്സമില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ലോണ്‍ നല്‍കാതിരിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളില്‍ സര്‍ക്കാര്‍ ഇടപെടും. ബാങ്കുകള്‍ ഓവര്‍ സ്മാര്‍ട്ടാകരുതെന്നും ബാങ്കേഴ്‌സ് സമിതിയുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
വായ്പ നിഷേധിച്ചാല്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും. ഒറ്റപ്പെട്ട സംഭവങ്ങളില്‍ പരിശോധന ഉണ്ടാകും. പ്രതിപക്ഷം ജനങ്ങളുടെ മനസ്സില്‍ തീ കോരി ഇടുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.