മഴക്കാലത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധന: മന്ത്രി വീണാ ജോർജ്

നല്ല ഭക്ഷണം നാടിന്റെ അവകാശം‘ എന്ന കാമ്പയിന്റെ ഭാഗമായി മഴക്കാലത്ത് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ പരിശോധനകളിലൂടെ കഴിഞ്ഞ 10 ദിവസങ്ങളിലായി ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി 164 പരിശോധനകളും 1372 മറ്റ് പരിശോധനകളും ഉൾപ്പെടെ ആകെ 1536 പരിശോധനകളാണ് നടത്തിയത്. ട്രോളിംഗ് നിരോധനം ആരംഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി കഴിഞ്ഞ 10 ദിവസങ്ങളിലായി സംസ്ഥാനത്തെ മത്സ്യ ഹാർബറുകൾലേല കേന്ദ്രങ്ങൾമത്സ്യ മാർക്കറ്റുകൾചെക്ക്പോസ്റ്റുകൾ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കി. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി 7 സാമ്പിളുകൾ ശേഖരിച്ച് ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കി. 269 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ 10 ദിവസങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് മികച്ച എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളാണ് നടത്തിയത്. ഓപ്പറേഷൻ മത്സ്യയുടെ പ്രവർത്തനങ്ങൾ കൂടാതെ ഭക്ഷ്യസുരക്ഷാ വകുപ്പ് 1372 പരിശോധനകൾ നടത്തി. 212 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകൾ, 494 സർവൈലൻസ് സാമ്പിളുകൾ എന്നിവ ശേഖരിച്ചു ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കി. 131 കോമ്പൗണ്ടിംഗ് നോട്ടീസ്, 164 റെക്ടിഫിക്കേഷൻ നോട്ടീസ് എന്നിവ വീഴ്ചകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നൽകി. അതുകൂടാതെ സംസ്ഥാനത്തെ ഹോട്ടൽറസ്റ്റോറന്റ്ബേക്കറി, മറ്റ് ഈറ്ററീസ് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്കായി 7 ‘ഫോസ്റ്റാക്‘ ട്രെയിനിങ് നടത്തി. ജീവനക്കാർ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എടുത്തിട്ടുണ്ട് എന്ന് പരിശോധന വേളകളിൽ ഉറപ്പുവരുത്തുന്നുണ്ട്.

മഴക്കാലം കണക്കിലെടുത്ത് ജലജന്യ രോഗങ്ങൾ ഒഴിവാക്കുന്നതിനും സ്ഥാപനത്തിൽ ഉപയോഗിക്കുന്ന ജലത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും വാട്ടർ ക്വാളിറ്റി ടെസ്റ്റ് റിപ്പോർട്ട് സ്ഥാപനങ്ങൾ എടുക്കണമെന്ന് നിർബന്ധമാക്കുകയും അത് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഷവർമ്മ നിർമ്മാണ വിൽപന കേന്ദ്രങ്ങളിൽ സർക്കാർ പുറപ്പെടുവിച്ച ഷവർമ്മ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട് എന്നതും ഉറപ്പുവരുത്തുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും മൊബൈൽ ലാബുകൾ മുഖേന പരിശോധനഅവബോധംപരിശീലനം എന്നിവയും നടത്തിവരുന്നു. ഭക്ഷണ പാഴ്സലുകളിൽ തീയതിയും സമയവും ഉൾപ്പെട്ട സ്ലിപ്പ് പതിപ്പിക്കുന്നുണ്ടോ എന്നും പരിശോധിച്ച് നടപടി സ്വീകരിച്ചു വരുന്നു.