കൊച്ചിയുടെ സ്നേഹത്തിൽ വിനയാന്വിതനായി. ചില കാഴ്ചകൾ പങ്കുവയ്ക്കുന്നു; എക്സ് പ്ലാറ്റ്‌ഫോമിൽ മലയാളത്തിൽ കുറിച്ച് മോദി

കൊച്ചിയിലെ റോഡ് ഷോയുടെ ചിത്രങ്ങൾ മലയാളത്തിലുള്ള അടിക്കുറിപ്പോടെ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘കൊച്ചിയുടെ സ്നേഹത്തിൽ വിനയാന്വിതനായി. ചില കാഴ്ചകൾ പങ്കുവയ്ക്കുന്നു.’’– എന്ന് മോദി എക്സിൽ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തിയത് ചൊവ്വാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ്. അതിനുശേഷം മഹാരാജാസ് കോളജ് ഗ്രൗണ്ട് മുതൽ ഗവ.ഗസ്റ്റ് ഹൗസ് വരെ 1.3 കിലോമീറ്റർ നീണ്ടു നിന്ന റോഡ് ഷോ നടത്തി. തുറന്ന വാഹനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനൊപ്പമാണ് മോദി ജനങ്ങളെ അഭിവാദ്യം ചെയ്തത്. വൈകിട്ട് ആറിന് നടത്താൻ നിശ്ചയിച്ചിരുന്ന റോഡ് ഷോ പ്രധാനമന്ത്രി എത്താൻ വൈകിയതിനാൽ 7.30ലേക്ക് മാറ്റുകയായിരുന്നു.

https://twitter.com/narendramodi/status/1747300902963486897/photo/1