വെറ്ററിനറി ബിരുദധാരികൾക്ക് മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന പദ്ധതികളിലൂടെ തൊഴിൽ ഉറപ്പാക്കുമെന്ന് മൃഗസംരക്ഷണ -ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിന്റെ മൊബെൽ വെറ്ററിനറി സേവനം, ജൂനിയർ റെസിഡന്റ് വെറ്റ് പ്രോഗാം, രാത്രികാല അടിയന്തിര ചികിത്സ സേവന പദ്ധതി മുതലായ പദ്ധതികളിൽ പൂക്കോട്, മണ്ണുത്തി എന്നിവിടങ്ങളിൽ നിന്നും പാസായ 161 ബിരുദ ധാരികൾക്കും തൊഴിൽ അവസരം ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. പേരൂർക്കട കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ നടന്ന 2018 ബാച്ച് വെറ്ററിനറി ഡോക്ടർമാർക്ക് കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
വെറ്ററിനറി ബിരുദധാരികൾക്ക് കരിയർ ഓറിയന്റേഷൻ പ്രോഗ്രാമും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ഇന്ത്യൻ വെറ്ററിനറി കൗൺസിൽ ആക്ട് റൂൾസ് ആൻഡ് റെഗുലേഷൻസുമായി ബന്ധപ്പെട്ട് കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ മുൻ അംഗം ഡോ.അനിൽകുമാർ വി.എ, നവ ബിരുധദാരികളെ കാത്തിരിക്കുന്ന ജോലി, ബിസിനസ് സാധ്യതകളെക്കുറിച്ച് ബാഗ്ലൂർ ട്രാൻസ് ഡിസിപ്ലിനറി യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ആൻഡ് ടെക്‌നോളജിയിലെ പ്രൊഫസർ റ്റി പി സേതുമാധവൻ, പ്രൈവറ്റ് വെറ്ററിനറി ഹോസ്പിറ്റൽ സ്ഥാപിക്കാനാവശ്യമായ ഫണ്ട് ലഭ്യതയെക്കുറിച്ച് എസ്ബിഐ പേരൂർക്കട ബ്രാഞ്ച് ചീഫ് മാനേജർ സുകും ശേഖർ എന്നിവർ സംസാരിച്ചു.
കേരള സ്റ്റേറ്റ് വെറ്റിനറി കൗൺസിൽ പ്രസിഡൻറ് ഡോക്ടർ കെ ആർ ബിനു പ്രശാന്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ മെമ്പർ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ,കേരള ചാപ്റ്റർ പ്രസിഡന്റുമായഡോ.എൻ ഉഷാറാണി മുഖ്യപ്രഭാഷണം നടത്തി.
കേരള വെറ്ററിനറി ആൻഡ് ആനിമൽസ് യൂണിവേഴ്‌സിറ്റി ഫാക്കൽടി ഡീൻ ഡോ. വിജയകുമാർ, വെറഅറിനറി കൗൺസിൽ രജിസ്ട്രാർ ഡോ.വിനുജി ഡി.കെ, കേരള മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. ജിജിമോൻ ജോസഫ്, കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്‌മെൻറ് കോർപ്പറേഷൻ എം.ഡി ഡോ. പി സെൽവകുമാർ, കെ എൽ ഡി ബോർഡ് എം.ഡി ഡോ.ആർ.രാജീവ് ,കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ മെമ്പർ ഡോക്ടർ പി ഡി കോശി, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ മെമ്പർമാരായ ഡോ.ഇ. ചന്ദ്രബാബു, ഡോ. അജയ് കെ.ആർ, ഡോ.മുഹമ്മദ് അസ്ലാം, ഡോ. ഡെനിസ് തോമസ്, ഡോ ഹരികൃഷ്ണൻ, ഡോ ലീനാ പോൾ എന്നിവരും പങ്കെടുത്തു.