നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ജമ്മു കശ്മീരിനു സംസ്ഥാനപദവി നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീരിലെ ബിജെപി പ്രകടനപത്രിക പുറത്തിറക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക സുരക്ഷാ പെൻഷനുകളിൽ 3 മടങ്ങ് വർധനയും വീട്ടിലെ പ്രായം ചെന്ന വനിതയ്ക്ക് വർഷം 18,000 രൂപ ധനസഹായവും പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. പിഎം കിസാൻ സമ്മാൻ നിധിയിൽ നിന്നു കർഷകർക്ക് 10,000 രൂപയുടെ സഹായം. കൃഷിക്കുള്ള വൈദ്യുതിനിരക്ക് പകുതിയാക്കും. 5 ലക്ഷം യുവാക്കൾക്കു തൊഴിൽ. ഉജ്വല പദ്ധതി ഗുണഭോക്താക്കൾക്ക് വർഷം 2 സൗജന്യ എൽപിജി സിലിണ്ടറുകൾ. ജമ്മുവിലും ശ്രീനഗറിലും മെട്രോ ട്രെയിൻ എന്നിവയും വാഗ്ദാനം ചെയ്തതിട്ടുണ്ട്.