‘പ്രയുക്തി’ തൊഴില്‍മേള മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തില്‍ ജനുവരി 18ന് രാവിലെ 10ന് ആയൂര്‍ മാര്‍ത്തോമാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ‘പ്രയുക്തി’ തൊഴില്‍ മേള സംഘടിപ്പിക്കും.  മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. 20ല്‍ പരം സ്വകാര്യ സ്ഥാപനങ്ങളിലായി 1500ലധികം തൊഴിലവസരങ്ങളാണുള്ളത്. ബാങ്കിങ്, എഞ്ചിനീയറിങ്, ഫിനാന്‍സ്, അക്കൗണ്ട്‌സ്, സെയില്‍സ്, മാര്‍ക്കറ്റിങ്, പാരാ മെഡിക്കല്‍, അഡ്മിനിസ്‌ട്രേഷന്‍, എഡുക്കേഷന്‍, ടെലികമ്മ്യൂണിക്കേഷന്‍, ഓട്ടോമോബൈല്‍സ് തുടങ്ങിയ വിഭാഗങ്ങളിലെ തൊഴില്‍ദാതാക്കള്‍ പങ്കെടുക്കും. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, എഞ്ചിനീയറിങ്, ഐ.ടി.ഐ ഡിപ്ലോമ അല്ലെങ്കില്‍ അധിക യോഗ്യതയുള്ള 18 മുതല്‍ 45 വരെ പ്രായമുള്ളവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ ഫലം കാത്തിരിക്കുന്നവര്‍ക്കും പങ്കെടുക്കാം. ncs.gov.in മുഖേന രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുമ്പോള്‍ ലഭിക്കുന്ന എന്‍.സി.എസ് ഐ.ഡിയും അഞ്ച് ബയോഡാറ്റയുമായി   പങ്കെടുക്കണം. സ്‌പോട്ട് രജിസ്‌ട്രേഷനും സൗകര്യമുണ്ടാകും. വിവരങ്ങള്‍ക്ക് അടുത്തുള്ള എംപ്ലോയ്‌മെന്റ്‌റ് എക്‌സ്ചേഞ്ചുമായി ബന്ധപ്പെടാം. ഫോണ്‍: 8281359930, 8304852968.