കേരളം സംരഭക സൗഹൃദ സംസ്ഥാനമായി മാറി: മന്ത്രി പി രാജീവ്

കാലാനുസൃതമായ മാറ്റങ്ങളിലൂടെ കേരളം സംരഭക സൗഹൃദ സംസ്ഥാനമായി മാറുകയാണെന്ന് വ്യവസായ, നിയമ കയർ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.മിഷൻ1000 പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനവും ഓൺലൈൻ പോർട്ടൽ ലോഞ്ചിംഗും തിരുവനന്തപുരത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.സംസ്ഥാനത്തെ 1000 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ  ഒരു ലക്ഷം കോടി രൂപ മൊത്തം വാർഷിക വിറ്റുവരവുള്ള ബിസിനസ്സുകളായി ഉയർത്താൻ ലക്ഷ്യമിട്ടുള്ള മിഷൻ 1000 സംരംഭത്തിന് കേരള സർക്കാർ അംഗീകാരം നൽകിയത് ഇതിന്റെ ഭാഗമായാണ് ആദ്യ ഘട്ടത്തിൽ, എം എസ് എം ഇകളുടെ 88 അപേക്ഷകൾസംസ്ഥാനതല കമ്മിറ്റി തിരഞ്ഞെടുത്തു.ഇവർക്കുള്ള അംഗീകാരപത്രമാണ് ചടങ്ങിൽ വിതരണം ചെയ്യുന്നത്.ഇവർക്കാവശ്യമായ എല്ലാ സഹായങ്ങളും സംസ്ഥാന ഗവൺമെന്റ് ഉറപ്പു വരുത്തും.

തെരഞ്ഞെടുക്കപ്പട്ട എം.എസ്.എം.ഇകളിൽ തൃശൂർ 22, ആലപ്പുഴ 14, വയനാട് 7 എന്നിങ്ങനെയുള്ള കണക്ക് പ്രതീക്ഷ നൽകുന്നതാണ്. അപേക്ഷ തള്ളിപ്പോയവർക്ക്  ഒരു തവണ കൂടി അവസരമുണ്ടായിരിക്കും. 250 പേരെയെങ്കിലും ഈ വർഷം സംരഭകരെന്ന നിലയിൽ കൈ പിടിച്ചുയർത്താൻ കഴിയുമെന്നാണ് ഗവൺമെന്റ് പ്രതീക്ഷിക്കുന്നത്. ഒരോതദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഇന്റേണുകളെ നിശ്ചയത്തിലൂടെ സംരഭകവർഷം പദ്ധതി വിജയകരമായി.സ്ത്രീ സംരഭങ്ങളിൽ ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ സ്ത്രീകളാകും കൂടുതൽ എന്നതിനാൽ തന്നെ പ്രത്യേക പരിഗണനയാണ് സ്ത്രീ സംരഭങ്ങൾക്ക് നൽകുന്നത്.

കൊച്ചിയിൽ ഐ ബി എം നടത്തിയ നിക്ഷേപത്തിലൂടെ ആർട്ടിഫിഷ്യൽ ഇൻറലിജൻസടക്കമുള്ള മേഖലകളിൽ ഉയർന്ന വേതനം ലഭ്യമാകുന്ന തൊഴിലുകൾ ഉറപ്പാക്കുകയാണ്. ഇത്തരത്തിൽ കൂടുതൽ സ്ഥാപനങ്ങൾ കേരളത്തിലേക്കെത്തുന്നു. ഇതോടൊപ്പംഎല്ലാ ഗ്രാമപഞ്ചായത്തിലും വ്യവസായ എസ്റ്റേറ്റ്,ഒരോ പഞ്ചായത്തിലും ഒരുൽപ്പന്നം,പഞ്ചായത്ത് തല സംരഭക സംഗമം എന്നിവ നടപ്പിലാക്കും.

22 മുൻഗണന ഘടകങ്ങൾ നിശ്ചയിച്ച് നൂതനാശയങ്ങൾ പ്രാവർത്തികമാക്കാനാണ് ശ്രമിക്കുന്നത്.രാജ്യത്തെ മെഡിക്കൽ ഡിവൈസ് വ്യവസായ കമ്പനിയുടെ 20 ശതമാനം കേരളത്തിലാണ്.ഫൈവ്,ഫോർ,ത്രീ സ്റ്റാർ അംഗീകാരമുള്ള ഹോട്ടലുകൾ ഏറ്റവും കൂടുതലും കേരളത്തിലാണ്.വ്യവസായ സൗഹൃദ സംസ്ഥാനമെന്ന രീതിയിൽ കേരളത്തിന്റെ നേട്ടമാണിത്.വ്യവസായ എസ്റ്റേറ്റിലെ ഭൂമി കൈമാറ്റ മുൾപ്പെടെയുള്ള നടപടി ക്രമങ്ങളിൽ ഭേദഗതി വരുത്തിയും നടപടിക്രമങ്ങൾ ലഘുകരിച്ചുമാണ് വ്യവസായ വകുപ്പ് മുന്നോട്ട് പോകുന്നത്.

എം എസ് എം ഇ യൂണിറ്റുകൾക്ക് വർക്കിങ്ങ് ക്യാപ്പിറ്റൽ ലോൺ നൽകാൻ ബാങ്കുകൾ തയാറാണം.ഇതിന് വ്യവസായ വകുപ്പു ബാങ്കുകളുമായി ധാരണയിലെത്താനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്.വ്യവസായ എസ്റ്റേറ്റുകളിൽ ഇൻഷുറൻസ് പ്രീമിയത്തിന്റെ 50 ശതമാനം എം എസ് എം ഇകൾക്ക് നൽകാൻ നാല് പൊതുമേഖല സ്ഥാപനങ്ങളുമായി ധാരണയിലെത്തിയിട്ടുണ്ട്. എം എസ് എം ഇ ക്ലിനിക്കുകൾ സ്ഥാപിച്ചും ജി എസ് ടി ഫയൽ ചെയ്യുന്നതിന് ചാർട്ടേഡ് അക്കൗണ്ടന്റ് അസോസിയേഷനുമായുള്ള ധാരണയോടെയും എല്ലാ തരത്തിലുള്ള സഹായങ്ങളും ഗവൺമെന്റ് ഉറപ്പ് വരുത്തുകയാണെന്നും മന്ത്രി പറഞ്ഞു. മിഷൻ 1000-ന് കീഴിൽ സഹായത്തിന് അപേക്ഷിക്കുന്നതിനുള്ള ഓൺലൈൻ പോർട്ടലിന്റെ ഉദ്ഘാനം  നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി.രാജീവ് നിർവഹിച്ചു. 88 എം.എസ്.എം.ഇ യൂണിറ്റുകൾക്കുള്ള അംഗീകാരപത്രവും ചടങ്ങിൽ വിതരണം ചെയ്തു.

ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽവ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല സ്വാഗതമാശംസിച്ചു.വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്  മുഖ്യ പ്രഭാഷണം നടത്തി.കിൻഫ്ര മാനേജിംഗ് ഡയറക്ടർസന്തോഷ് കോശി തോമസ്, എസ്.എൽ.ബി.സി കേരള കൺവീനർഎസ്.പ്രേംകുമാർ, കെ.എസ്.എസ്.ഐ.എസംസ്ഥാന പ്രസിഡന്റ്എ നിസാറുദ്ദീൻ എന്നിവർ സംബന്ധിച്ചു.വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ് ഹരികിഷോർ നന്ദി അറിയിച്ചു. മിഷൻ 1000 പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ,2023ലെവ്യാവസായിക നയത്തിന്റെ പ്രധാന സവിശേഷതകൾ,വ്യവസായ വകുപ്പ് സംരംഭകർക്ക് നൽകുന്ന സേവനങ്ങൾ എന്നീ വിഷയങ്ങളിൽ അവതരണവും നടന്നു.