കേരള ബി.ജെ.പി.യില്‍ വന്‍ പൊളിച്ചുപണി; 31 ജില്ലാ കമ്മിറ്റികള്‍ രൂപവത്കരിക്കാന്‍ ഒരുങ്ങി കോര്‍ കമ്മിറ്റി

തിരുവനന്തപുരം: കേരള ബി.ജെ.പി.യില്‍ വന്‍ പൊളിച്ചുപണി. സംസ്ഥാനത്ത് 31 ജില്ലാ കമ്മിറ്റികള്‍ രൂപവത്കരിക്കാന്‍ കോര്‍ കമ്മിറ്റി തീരുമാനിച്ചു. ഇതോടെ ജില്ലാ കമ്മിറ്റികളുടെ എണ്ണം ഇരട്ടിയിലധികമാകും. 31 ജില്ലാ പ്രസിഡന്റുമാരും ഭാരവാഹികളുമുണ്ടാകും. പത്തുലക്ഷം ജനസംഖ്യയുള്ള മേഖലകളെ തിരിച്ചാണ് ഓരോ ജില്ലയാക്കുക. അഞ്ച് ജില്ലകള്‍ക്ക് മൂന്ന് ജില്ലാ പ്രസിഡന്റുമാര്‍ വീതമുണ്ടാവും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകള്‍ക്കാണ് മൂന്ന് ജില്ലാ കമ്മിറ്റികള്‍ രൂപവത്കരിക്കുക. തിരുവനന്തപുരം, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഭരണം പിടിക്കലാണ് തീരുമാനത്തിന് പിന്നിലെ ലക്ഷ്യം.