Blog

അനുപമയുടെ കുട്ടിയെ തിരികെ എത്തിക്കാന്‍ ശിശുക്ഷേമ സമിതിയുടെ ഉത്തരവ്

തിരുവനന്തപുരം: അനുപമയുടെ കുട്ടിയെ തിരികെ എത്തിക്കാന്‍ ശിശുക്ഷേമ സമിതിയുടെ ഉത്തരവ്. അഞ്ച് ദിവസത്തിനകം കുട്ടിയെ തിരികെ എത്തിക്കാനാണ് ഉത്തരവ്. പ്രത്യേക പോലീസ് സംഘം കുഞ്ഞിനെ അനുഗമിക്കണമെന്നും ഉത്തരവില്‍ പറയുന്നു. നടപടിയില്‍ സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു. 11 മണിക്ക് ശിശുക്ഷേമ സമിതിയുടെ ഓഫീസിലെത്തി …

Read More

തിയേറ്റര്‍ ഉടമകള്‍ക്ക് എതിരെ പരാതിയുമായി കുറുപ്പ് നിര്‍മ്മാതാക്കള്‍

തിരുവനന്തപുരം: തിയേറ്റര്‍ ഉടമകള്‍ക്ക് എതിരെ പരാതിയുമായി ‘കുറുപ്പ്’ സിനിമയുടെ നിര്‍മ്മാതാക്കള്‍. പല തിയേറ്ററുകളിലും 50 ശതമാനത്തില്‍ അധികം ആളുകളെ ഷോയ്ക്ക് കയറ്റിയതായാണ് ആരോപണം. കോവിഡ് പശ്ചാത്തലത്തില്‍ തിയേറ്ററുകളില്‍ 50 ശതമാനം സീറ്റുകള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. എന്നാല്‍ ചില തിയേറ്ററുകള്‍ ഇതില്‍ കൂടുതല്‍ …

Read More

കൊച്ചിയില്‍ അനധികൃത വഴിയോര കച്ചവടങ്ങള്‍ക്ക് നിരോധനം

കൊച്ചി: നഗരത്തിലെ ലൈസന്‍സില്ലാത്ത വഴിയോര കച്ചവടങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി. ഡിസംബര്‍ ഒന്ന് മുതല്‍ വിലക്ക് പ്രാബല്യത്തില്‍വരും. പുനരധിവാസം സംബന്ധിച്ച 2014 ലെ നിയമം കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ ഉടന്‍ നടപ്പിലാക്കണമെന്നും നവംബര്‍ 30നകം അര്‍ഹരായവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും വിതരണം ചെയ്യണമെന്നും …

Read More

കേരളത്തിലെ സര്‍വകലാശാലകളെ ഭാവികാലത്തിനായി സജ്ജമാക്കണം: ഗവര്‍ണര്‍

തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാരവും സേവനവും മെച്ചപ്പെടുത്തി ഭാവികാലത്തിനു പര്യാപ്തമാകുംവിധം സംസ്ഥാനത്തെ സര്‍വകലാശാലകളെ സജ്ജമാക്കണമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൊതുവിദ്യാഭ്യാസ മേഖലയിലേതുപോലെ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയും മെച്ചപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനില്‍ ചാന്‍സലേഴ്‌സ് പുരസ്‌കാരദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു …

Read More

ജമ്മു കാശ്മീരില്‍ സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഹൈദര്‍പോരയില്‍ സുരക്ഷാ സേനയുമായുണ്ടായ വെടിവയ്പ്പില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. തീവ്രവാദികളുടെ സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശത്ത് സൈന്യം തിരച്ചിലിനായി എത്തിയതായിരുന്നു. ഇതിനിടെ തീവ്രവാദികള്‍ സൈന്യത്തിനുനേരെ വെടി ഉതിര്‍ത്തു. സൈന്യത്തിന്റെ തിരിച്ചടിയില്‍ രണ്ട് തീവ്രവാദികള്‍ …

Read More

പ്രതിരോധത്തില്‍ ശക്തി വര്‍ധിപ്പിക്കാന്‍ ഇന്ത്യ: 30 പ്രെഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങും

ന്യൂഡല്‍ഹി: പ്രതിരോധസേനയുടെ ശക്തി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അതീവ പ്രഹരശേഷിയുള്ള 30 യു.എസ് നിര്‍മ്മിത പ്രെഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യ. പ്രതിരോധ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ 21,000 കോടി രൂപ വിലവരുന്ന ഡ്രോണുകള്‍ വാങ്ങുന്നതിന് അന്തിമ തീരുമാനമാകും. മൂന്നു സേനകള്‍ക്കും …

Read More

മറ്റുള്ളവര്‍ക്ക് ശല്യമാകാതെ സ്വകാര്യസ്ഥലത്ത് മദ്യപിക്കുന്നത് കുറ്റമല്ലെന്ന് ഹൈക്കോടതി

കൊച്ചി: മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കാതെ സ്വകാര്യസ്ഥലത്തു മദ്യപിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. മദ്യത്തിന്റെ മണം ഉണ്ടെന്നപേരില്‍ ഒരു വ്യക്തി മദ്യലഹരിയില്‍ ആണെന്ന് പറയാനാവില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. അനധികൃത മണല്‍വാരല്‍ കേസിലെ പ്രതിയെ തിരിച്ചറിയുന്നതിന് പോലീസ് സ്‌റ്റേഷനിലെത്തിയ വില്ലേജ് ഓഫീസര്‍ക്കെതിരെ മദ്യപിച്ചിരുന്നു എന്ന കാരണത്താല്‍ പോലീസ് …

Read More

പണം നല്‍കി മതപരിവര്‍ത്തനം: ഗുജറാത്തില്‍ ഒമ്പതുപേര്‍ പിടിയില്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ ആദിവാസി വിഭാഗത്തിലുള്ളവരെ പണം നല്‍കി മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചതിന് ഒമ്പതുപേര്‍ക്കെതിരെ കേസ്. ഗുജറാത്ത് ബരൂച്ച് ജില്ലയിലാണ് സംഭവം. വാസവ ഹിന്ദു വിഭാഗത്തില്‍നിന്നും 37 കുടുംബങ്ങളിലെ 100ല്‍പരം ആളുകളെ ഇസ്ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തിയെന്നാണ് കേസ്. സ്ഥലവാസിയും നിലവില്‍ ലണ്ടനില്‍ …

Read More

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: രണ്ട് ദിവസംകൂടി നീണ്ടുനിന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടക്കം കനത്ത മഴ തുടരുനനു. അടുത്ത രണ്ട് ദിവസംകൂടി സമാന സ്ഥിതി തുടരുമെന്ന മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നല്‍കുന്നത്. മഴയെ തുടര്‍ന്ന് കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. …

Read More

തന്റെ ചിത്രം അടങ്ങിയ സാരി ഹൃദയം കവര്‍ന്നുവെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അടങ്ങിയ സാരി അദ്ദേഹത്തിനുതന്നെ സമ്മാനിച്ച് പത്മ പുരസ്‌കാര ജേതാവ് ബീരേന്‍ കുമാര്‍ ബസക്. പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുന്ന ചിത്രമാണ് സാരിയില്‍ അടങ്ങിയിരിക്കുന്നത്. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. പ്രധാനമന്ത്രി മൈക്കിലൂടെ ജനങ്ങളെ …

Read More