കൊച്ചി മെട്രോ ടിക്കറ്റിന് 50 ശതമാനംവരെ നിരക്ക് കുറച്ചു

കൊച്ചി: തിരക്ക് കുറഞ്ഞ സമയങ്ങളില്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന യാത്രക്കാരുടെ ആവശ്യം അംഗീകരിച്ച് കൊച്ചി മെട്രോ. രാവിലെ ആറ് മണി മുതല്‍ എട്ടുമണി വരെയും വൈകിട്ട് എട്ട് മുതല്‍ 10.50 വരെയും ടിക്കറ്റ് നിരക്ക് 50 ശതമാനം കുറച്ചതായി കെ.എം.ആര്‍.എല്‍ അറിയിച്ചു. …

Read More

ഇന്ന് വിദ്യാരംഭം; അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ

വിജയദശമി ദിനമായ ഇന്ന് സംസ്ഥാനത്തൊട്ടാകെ അനേകം കുഞ്ഞുങ്ങൾ ക്ഷേത്രങ്ങളിലും സംസ്കാര സ്ഥാപനങ്ങളിലുമായി അറിവിന്റെ ആദ്യാക്ഷരം കുറിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ക്ഷേത്രങ്ങളിലും വിവിധ കേന്ദ്രങ്ങളിലും വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൊവിഡ് പശ്ചാത്തലത്തിൽ പതിവിൽ നിന്ന് മാറി ആചാര്യൻമാരുടെ നിർദ്ദേശപ്രകാരം മാതാപിതാക്കളാണ് …

Read More

വാക്സിനേഷന്‍: ആദ്യ ഡോസ് രണ്ടര കോടിയും കഴിഞ്ഞ് മുന്നോട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടര കോടിയലധികം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ്-19 വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 93.64 ശതമാനം പേര്‍ക്ക് (2,50,11,209) ആദ്യ ഡോസും 44.50 ശതമാനം പേര്‍ക്ക് (1,18,84,300) രണ്ടാം ഡോസും …

Read More

സെമി ഹൈ സ്പീഡ് റെയില്‍: ആശങ്കകള്‍ വേണ്ട; മുഖ്യമന്ത്രി

തിരുവനന്തപുരം: സെമി ഹൈ സ്പീഡ് റെയില്‍ പദ്ധതി സംബന്ധിച്ച് ആശങ്കകള്‍ വേണ്ടതില്ലെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.  എം.കെ. മുനീറിന്റെ  അടിയന്തരപ്രമേയത്തിന്  മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഹൈ-സ്പീഡ് റെയില്‍വെ ഒരു കി.മി. പണിയണമെങ്കില്‍ 280 കോടി രൂപയാണ് ചെലവ് വരിക. …

Read More

ആഗോള തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കേരളം

തിരുവനന്തപുരം: ആഗോളതലത്തില്‍ തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി കേരളത്തില്‍ വിപുലമായ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലുള്ള കേന്ദ്രങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷം പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച 20 ലക്ഷം തൊഴില്‍ അവസരങ്ങള്‍ എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ …

Read More

നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. അഭിനയത്തെ ഭാവാത്മകമായ തലത്തില്‍ ഉയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചയാളാണ് നെടുമുടി വേണു. വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആസ്വാദകമനസ്സില്‍ സ്ഥിരസാന്നിധ്യമുറപ്പിച്ച അനുഗൃഹീത നടനാണ് അദ്ദേഹം. നടനായിരിക്കെത്തന്നെ സാഹിത്യാദികാര്യങ്ങളില്‍ വലിയ താത്പര്യമെടുക്കുകയും നാടന്‍പാട്ടുകളുടെ അവതരണം മുതല്‍ പരീക്ഷണ …

Read More

സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം പങ്കുവച്ച് മാധ്യമ പ്രവര്‍ത്തകര്‍

ഒസ്സോ: സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ പുരസ്‌കാരം രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പങ്കിട്ടു. ഫിലിപ്പിന്‍സ് മാധ്യമ പ്രവര്‍ത്തകയായ മരിയ റെസ്സ, റഷ്യന്‍ മാധ്യമ പ്രവര്‍ത്തകനായ ദിമിത്രി മുറാതോവ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ഇരുരാജ്യങ്ങളിലും അഭിപ്രായ സ്വാതന്ത്രത്തിനുവേണ്ടിയുള്ള പോരാട്ടമാണ് ഇരുവരെയും പുരസ്‌കാരത്തിന് …

Read More

സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിയ്ക്ക് വില വര്‍ധിക്കുന്നു. സവാളയ്ക്കും തക്കാളിക്കും ഒരാഴ്ചയ്ക്കിടെ ഇരട്ടിയിലധികം വില വര്‍ധിച്ചു. വിള നാശവും ലോറി വാടകയിലെ വര്‍ധനവും പച്ചക്കറി വിലയെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. കിലോ 20 രൂപയായിരുന്ന സവാള പല സ്ഥലങ്ങളിലും മൊത്ത വിപണിയില്‍ 38 രൂപയും …

Read More

വീണ്ടും അതിര്‍ത്തി ലംഘിച്ച് ചൈന 

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം വീണ്ടും. അരുണാചലില്‍ അതിര്‍ത്തി ലംഘിച്ച് കടന്ന ചൈനിസ് സൈന്യത്തെ ഇന്ത്യ തടഞ്ഞു. സൈനികര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ ഇടപെട്ടതായും നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Read More

പാചക വാതക വില വര്‍ധിച്ചു

ന്യൂഡല്‍ഹി: ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വിലയില്‍ വീണ്ടും വര്‍ധനവ്. 15 രൂപയുടെ വര്‍ധനവിനെ തുടര്‍ന്ന് 14.2 കിലോയുള്ള ഒരു സിലിണ്ടറിന്റെ വില കൊച്ചിയില്‍ 906.50 രൂപയായി വര്‍ധിച്ചു. ഈ വര്‍ഷം മാത്രം 205.50 രൂപയുടെ വര്‍ധനവാണ് പാചക വാതകത്തിന് വര്‍ധിച്ചത്. …

Read More