കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷകള്‍ നടത്തുക; പ്ലസ് വണ്‍ പരീക്ഷയെഴുതാന്‍ യൂണിഫോം നിര്‍ബന്ധമില്ല 

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ-ആരോഗ്യ വകുപ്പിന്റെ സംയുക്ത യോഗം വ്യാഴാഴ്ച ചേരാന്‍ തീരുമാനമായി. ഇരു വകുപ്പിലേയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ക്ലാസുകളുടെ ഷിഫ്റ്റ്, കുട്ടികള്‍ക്കുള്ള മാസ്‌ക്, വാഹന സൗകര്യം തുടങ്ങിയവയില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും. …

Read More

കുവൈത്തില്‍ സ്വദേശിവത്കരണം ശക്തമാകുന്നു: 2089 പ്രവാസികള്‍ക്ക് കൂടി തൊഴില്‍ നഷ്ടമായി

കുവൈത്ത് സിറ്റി: സര്‍ക്കാര്‍ തൊഴില്‍ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കി കുവൈത്ത്. സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ പുറത്തുവിട്ട കണക്ക് പ്രകാരം ഈ വര്‍ഷം 2089 പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായാണ് കണക്ക്.  ഇതേ കാലയളവില്‍ 10780 സ്വദേശികള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍  നിയമനം നല്‍കിയതായും വ്യക്തമാക്കുന്നു. …

Read More

ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ പെട്രോള്‍ വില കുറയുമെന്നത് അടിസ്ഥാന രഹിതമെന്ന് മന്ത്രി

തിരുവനന്തപുരം: ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇന്ധനവില കുറയ്ക്കാന്‍ ജി.എസ്.ടി എടുത്തുകളയുകയല്ല വേണ്ടത്. ഇതിനായി സെസ് കുറയ്ക്കുകയാണ് വേണ്ടത്. പല സംസ്ഥാനങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അദ്ദേഹം പ്രതികരിച്ചു. ജി.എസ്.ടി കൗണ്‍സിലില്‍ പെട്രോള്‍ വിഷയത്തില്‍ …

Read More

പ്രധാനമന്ത്രിയുടെ 71-ാം പിറന്നാള്‍: 71 അനാഥാലയങ്ങള്‍ക്കും ഡയാലിസിസ് രോഗികള്‍ക്കും സഹായവുമായി ഗോവ ഗവര്‍ണര്‍

ഗോവ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം പിറന്നാളിനോട് അനുബന്ധിച്ച് 71 അനാഥാലയങ്ങള്‍ക്കും 71 ഡയാലിസിസ് രോഗികള്‍ക്കും ധനസഹായം പ്രഖ്യാപിച്ച് ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള. ധനസഹായത്തിന് അര്‍ഹതപ്പെട്ടവര്‍ ഗോവ രാജ്ഭവനില്‍ ഈ മാസം 30ന് അകം അപേക്ഷ സമര്‍പ്പിക്കണം. ഡയാലിസിസ് …

Read More

ലക്ഷദ്വീപിലെ പരിഷ്‌കാരങ്ങളില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടി

കൊച്ചി: ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി തള്ളിയത്. ഭരണകൂടത്തിന്റെ നയപരമായ തീരുമാനങ്ങളില്‍ ഇടപെടാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡയറി ഫാം അടച്ചുപൂട്ടല്‍, സ്‌കൂളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരണം എന്നിവ …

Read More

ഗവ. ഐ.ടി.ഐകളിലേയ്ക്കുള്ള പ്രവേശനത്തിന് സെപ്റ്റംബര്‍ 20വരെ അപേക്ഷിക്കാം

തിരുവനന്തപുരം: 2021 അധ്യയന വര്‍ഷത്തിലെ ഗവ. ഐ.ടി.ഐകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് itiadmissions,kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ സെപ്റ്റംബര്‍ 20 വരെ അപേക്ഷിക്കാം. നിലവില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ഫീസ് അടയ്ക്കുന്നതിനും ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനും ട്രേഡ് ചോയ്‌സില്‍ മാറ്റം വരുത്തുന്നതിനും …

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി 71-ന്റെ നിറവില്‍ 

ന്യൂഡല്‍ഹി: രാജ്യം കണ്ട മികച്ച നേതാക്കളില്‍ ഒരാള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് എഴുപത്തിയൊന്നാം പിറന്നാള്‍. പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സേവാ ഓര്‍ സമര്‍പ്പണ്‍ അഭിയാന്‍ എന്ന പേരില്‍ മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ രാജ്യത്ത് അരങ്ങേറും. ആഘോഷങ്ങളുടെ ഭാഗമായി നമോ …

Read More

വിദ്യാകിരണം പദ്ധതി: ഒന്നരമാസത്തിനകം ഒരു ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍

തിരുവനന്തപുരം: വിദ്യാകിരണം പദ്ധതിയിലൂടെ ഒന്നരമാസത്തിനകം ഒരു ലക്ഷത്തിലധികം കുട്ടികള്‍ക്ക് സമൂഹപങ്കാളിത്തത്തോടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭിച്ചു. സംസ്ഥാനത്തെ സ്കൂളുകളില്‍ കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടപ്പാക്കുന്നതിനായി സമൂഹപങ്കാളിത്തത്തോടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ആവശ്യമുള്ള കുട്ടികളുടെ എണ്ണം ഇതോടെ 3,70,416 …

Read More

മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കോയമ്പത്തൂര്‍

കോയമ്പത്തൂര്‍: കേരളത്തില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ പ്രഖ്യാപിച്ച് കോയമ്പത്തൂര്‍ കോര്‍പ്പറേഷന്‍. കേരളത്തില്‍ വര്‍ധിച്ചുവരുന്ന കോവിഡ് സാഹചര്യം കണക്കിലെടുത്താണ് നടപടി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ശരവണപ്പടിയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്ക് വ്യാപകമായി കോവിഡ് സ്ഥിരീകരിച്ചതും തീരുമാനം കടുപ്പിക്കാന്‍ …

Read More

യു.എ.ഇയില്‍ ഉച്ചവിശ്രമ ആനുകൂല്യം ഇന്ന് അവസാനിക്കും

അബുദാബി: യു.എ.ഇയില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കുള്ള ഉച്ചവിശ്രമ ആനുകൂല്യം ഇന്ന് അവസാനിക്കും. ചൂട് കണക്കിലെടുത്ത് ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയാണ് വിശ്രമം അനുവദിച്ചിരുന്നത്. ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്നുമണി വരെയാണ് വിശ്രമം അനുവദിച്ചിരുന്നത്. സൂര്യാഘാത സാധ്യത കണക്കിയെടുത്തായിരുന്നു ആനുകൂല്യം. …

Read More