മാലിന്യത്തില്‍ നിന്നും ജിപ്‌സം ബ്ലോക്കുമായി ട്രാവന്‍കൂര്‍ ടൈറ്റാനിയം ഏകദിന ശില്പശാല സംഘടിപ്പിച്ചു

തിരുവനന്തപുരം :  ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ ഗവേഷണ വിഭാഗം മലിനീകരണ നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച ജിപ്‌സം ബ്ലോക്കുകളുടെ ഉപയോഗവും സാധ്യതയും മുന്‍നിര്‍ത്തി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ദി റെസിഡന്‍സി ടവറില്‍ നടന്ന ശില്പശാല മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം. ചന്ദ്രദത്തന്‍ ഉദ്ഘാടനം …

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: കോവിഡ് ബാധിതരുടെ പട്ടിക തയ്യാറാക്കിത്തുടങ്ങി

തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും സ്‌പെഷ്യല്‍ തപാല്‍ വോട്ട് അനുവദിക്കുന്നതിനായുള്ള പട്ടിക (സര്‍ട്ടിഫൈഡ് ലിസ്റ്റ്) തയ്യാറാക്കിത്തുടങ്ങിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. മറ്റ് ജില്ലകളില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും സ്‌പെഷ്യല്‍ തപാല്‍ വോട്ട് …

Read More

മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളില്‍ സന്ദര്‍ശനം നടത്തി എസ്.പി

മലപ്പുറം : മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലകളിലെ ബൂത്തുകളുടെ സുരക്ഷ വിലയിരുത്തുന്നതിനായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീമിന്റെ നേതൃത്വത്തിലുള്ള സംഘം ബൂത്തുകള്‍ സന്ദര്‍ശിച്ചു. മാവോയിസ്റ്റ് സാധ്യതയുള്ള ജില്ലയിലെ 87 ബൂത്തുകള്‍ സംഘം സന്ദര്‍ശിച്ചു. കരുവാരക്കുണ്ട്, കാളികാവ്, പൂക്കോട്ടുംപാടം, വഴിക്കടവ്, എടക്കര, …

Read More

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ക്ക് എതിരെ സൈക്ലാത്തോണ്‍

കാസര്‍ഗോഡ് : സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെ സൈക്ലാത്തോണ്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. കാസര്‍കോട് കളക്ടറേറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു …

Read More

സ്വകാര്യ മേഖലയിലെ മിനിമം വേദനം: മുമ്പ് ജോലിയില്‍ പ്രവേശിച്ചവര്‍ക്കും ബാധകം

റിയാദ്: സൗദിയില്‍ സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ മിനിമം വേതനം വര്‍ധിപ്പിച്ച നടപടി നിലവിലുള്ളതും പുതുതായി പ്രവേശിക്കുന്നതുമായ എല്ലാവര്‍ക്കും ബാധകമായിരിക്കുമെന്ന് മന്ത്രാലയം. നിതാഖാത്ത് വ്യവസ്ഥയില്‍ സ്വദേശി അനുപാതം കണക്കാക്കുന്നതിന് 4000 റിയാലില്‍ കുറയാത്ത മിനിമം വേതനം നല്‍കിയിരിക്കണമെന്നും മന്ത്രാലയം ആവര്‍ത്തിച്ചു. ദിവസങ്ങള്‍ക്ക് മുമ്പാണ് …

Read More

കോവിഡ് വാക്‌സിന്‍: സൗദി ജര്‍മന്‍ കമ്പനിയുമായി ധാരണയിലായി

റിയാദ്: കോവിഡ് വാക്സിന്‍ ലഭ്യമാക്കുന്നതിന് ജര്‍മന്‍ കമ്പനിയും സൗദി അറേബ്യയും തമ്മില്‍ ധാരണയായി. സൗദി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ജര്‍മന്‍ ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമായി ധാരണാ പത്രത്തില്‍ ഒപ്പ് വെച്ചത്. അടുത്ത വര്‍ഷം ആദ്യ പാദത്തോടെ വാക്സിന്‍ വിപണനാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കാനാകുമെന്ന കണക്ക് കൂട്ടലിലാണ് …

Read More

ബി.എസ്.സി നഴ്സിംഗ് ആന്റ് പാരാമെഡിക്കല്‍ ഡിഗ്രി അഡ്മിഷന്‍ മൂന്നാംഘട്ട അലോട്ട്‌മെന്റ്

തിരുവന്തപുരം: 2020-21 ബി.എസ്.സി നഴ്സിംഗ് ആന്റ് പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷിച്ചവരുടെ മൂന്നാം ഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് ഓണ്‍ലൈനായോ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഡിസംബര്‍ രണ്ടിന് വൈകിട്ട് അഞ്ചു വരെ ഫീസ് അടയ്ക്കാം. ഫീസ് അടക്കാത്തവര്‍ക്ക് …

Read More

കേരളത്തില്‍ കനത്ത കാറ്റിനും മഴയ്ക്കും സാധ്യത

തിരുവനന്തപുരം: ഡിസംബര്‍ ഒന്നുമുതല്‍ കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദമായിമാറി തെക്കന്‍ തമിഴ്‌നാട് തീരത്തിലൂടെ കരയിലേയ്ക്ക് പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പ്. ഈ അവസരത്തില്‍ കേരളത്തില്‍ അടുത്ത മൂന്നു ദിവസത്തേയ്ക്ക് ശക്തമായ മഴയ്ക്ക് …

Read More

പൊതുയിടങ്ങളിലെ പ്രചാരണ സാമഗ്രികള്‍ നീക്കി

മലപ്പുറം : പൊതുസ്ഥലങ്ങളില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നീക്കം ചെയ്തു. മലപ്പുറം നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാപിച്ച പരസ്യബോര്‍ഡുകളും പോസ്റ്ററുകള്‍ ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ മാറ്റി. അസിസ്റ്റന്റ് കലക്ടര്‍ …

Read More

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഹരിതചട്ടം കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഹരിതചട്ടം കര്‍ശനമായി പാലിക്കണമെന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സര്‍ക്കുലര്‍ അംഗീകരിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ കളക്ടര്‍മാര്‍ക്കും കൈമാറി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് പ്രകാരം തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ …

Read More