കേരള കാരവന്‍ ടൂറിസം: ആദ്യ ക്യാമ്പര്‍വാന്‍ എത്തി

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ കാരവന്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ആദ്യ ലക്‌സ് ക്യാമ്പര്‍വാന്‍ എത്തി. സര്‍ക്കാരുമായി സഹകരിച്ച് ഹോളിഡെയ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ക്യാമ്പര്‍വാന്‍ എത്തിച്ചത്. നാലംഗ സംഘത്തിന് കാരവനില്‍ താമസിച്ച് ഗ്രാമ ഭംഗി ആസ്വദക്കാന്‍ അവസരമൊരുക്കുന്ന രീതിയിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. …

Read More

മന്ത്രി കെ. കൃഷ്ണന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വൈദ്യുതമന്ത്രി കെ. കൃഷ്ണന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മന്ത്രിയുടെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. രക്തത്തില്‍ ഷുഗറിന്റെ അളവ് കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നാണ് സൂചന. കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സി.ഐ.ടി.യു സംസ്ഥാന …

Read More

മുല്ലപ്പെരിയാര്‍ ജലനിരപ്പ് കുറഞ്ഞു: തമിഴ്‌നാടിന് എതിരെ പ്രതിഷേധം

മുല്ലപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് കുറഞ്ഞു. ഇതിനെ തുടര്‍ന്ന് സ്പില്‍വേയിലെ ഷട്ടറുകള്‍ ഒരെണ്ണം ഒഴികെ എല്ലാം അടച്ചു. ഡാമിലെ ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. നിലവില്‍ 141.85 അടിയാണ് ഡാമിലെ ജലനിരപ്പ്. അതേസമയം, രാത്രിയില്‍ മുന്നറിയിപ്പില്ലാതെ …

Read More

സര്‍ക്കാര്‍ സഹായത്തോടെ പട്ടികജാതി വിഭാഗത്തില്‍നിന്ന് 5 പൈലറ്റ്: അഭിനന്ദനവുമായി മന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ സഹായത്തോടെ പട്ടികജാതി വിഭാഗത്തിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയില്‍നിന്ന് പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കി. വയനാട് സ്വദേശി ശരണ്യ, കണ്ണൂര്‍ സ്വദേശി സങ്കീര്‍ത്തന, കോഴിക്കോട് സ്വദേശി വിഷ്ണു പ്രസാദ്, ആലപ്പുഴ സ്വദേശി ആദിത്യന്‍, തിരുവനന്തപുരം സ്വദേശി …

Read More

രാത്രിയില്‍ തമിഴ്‌നാട് മുല്ലപ്പെരിയാറിന്റെ ഷട്ടറുകള്‍ തുറക്കുന്നതിന് എതിരെ കേരളം

തിരുവനന്തപുരം: രാത്രികാലങ്ങളില്‍ മുല്ലപ്പെരിയാറിന്റെ ഡാം തുറക്കുന്ന നടപടി തമിഴ്‌നാട് അവസാനിപ്പിക്കണമെന്ന് ജലവകുപ്പുമന്ത്രി റോഷി അഗസ്റ്റിന്‍. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാടുമായി ഔദ്യോഗിക സംഭാഷണത്തില്‍ ഏര്‍പ്പെടുമെന്നും മന്ത്രി വ്യക്തമാക്കി. ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പുലര്‍ച്ചെ 2.30ന് ഷട്ടറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട …

Read More

ഓവര്‍ബ്രിഡ്ജ് നിര്‍മ്മാണത്തിലൂടെ ലവല്‍ ക്രോസുകളുടെ എണ്ണം കുറയ്ക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: ലവല്‍ ക്രോസുകളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ റയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം ലക്ഷ്യമിട്ട് കേന്ദ്രവുമായി കരാര്‍ ഒപ്പിടാനൊരുങ്ങി സര്‍ക്കാര്‍. ക്യാബിനറ്റ് മീറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍ കരാര്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക തീരുമാനമെടുത്തതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. സംസ്ഥാനത്ത് ആകെ 428 …

Read More

കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സ നല്‍കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന യോഗത്തില്‍ പറഞ്ഞു. വാക്സിന്‍ സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കില്ല. രോഗങ്ങള്‍, അലര്‍ജി മുതലായവ കൊണ്ട് വാക്സിന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ …

Read More

സമ്പാദിക്കാനല്ല, ശരിയായി ജീവിക്കാന്‍ കുട്ടികളെ പഠിപ്പിക്കണം: മുഖ്യമന്ത്രി

സമ്പാദ്യ ശീലം വളര്‍ത്തുകയല്ല, ശരിയായ ജീവിതം നയിക്കാനാണു കുട്ടികളെ പഠിപ്പിക്കേണ്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികള്‍ക്കു സമ്പാദ്യം എന്തിനാണ് എന്ന കാര്യത്തില്‍ ഗൗരവമായ ചര്‍ച്ച വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ബാങ്കിന്റെ ‘വിദ്യാനിധി’ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണു മുഖ്യമന്ത്രിയുടെ അഭിപ്രായം. സമ്പാദ്യത്തെക്കുറിച്ചുള്ള …

Read More

സപ്ലൈക്കോയുടെ സഞ്ചരിക്കുന്ന വില്‍പ്പനശാലയുടെ പ്രവര്‍ത്തനം ഇന്നുമുതല്‍

തിരുവനന്തപുരം: വിലക്കയറ്റം തടയാന്‍ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പനശാലകളുടെ  പ്രവര്‍ത്തനം നവംബര്‍ 30 മുതല്‍  ആരംഭിക്കുമെന്ന് ഭക്ഷ്യ – പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ.ജി.ആര്‍.അനില്‍ അറിയിച്ചു. ഡിസംബര്‍ ഒന്‍പതു വരെ തുടരും.  തിരുവനന്തപും, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ അന്നേ ദിവസം രാവിലെ പ്രവര്‍ത്തനം …

Read More

കോവിഡ് ഒമിക്രോണ്‍ വകഭേതം: ജാഗ്രതാ നടപടികളുമായി കേരളം

തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേതമായ ഒമിക്രോണ്‍ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയതിന് പിന്നാലെ കേരളത്തില്‍ ജാഗ്രതാ നടപടികള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പുമന്ത്രി വീണ ജോര്‍ജ്ജ്. കോവിഡ് വകഭേതം കണ്ടെത്തിയത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതിരോധ നടപടികളുടെ ഭാഗമായി വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കാനും …

Read More