തിരുവനന്തപുരത്ത് പുതിയ വാക്‌സിന്‍ ഗവേഷണ കേന്ദ്രം ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം: ആര്‍.ജി.സി.ബിയുടെ(രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി) രണ്ടാമത്തെ ക്യാമ്പസില്‍ ക്യാന്‍സര്‍, പകര്‍ച്ചവ്യാധി ഉള്‍പ്പടെയുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിന്‍ നിര്‍മ്മാണത്തിനുള്ള സൗകര്യം ഒരുക്കാന്‍ കേന്ദ്രം. ദക്ഷിണേന്ത്യയിലെത്തന്നെ ആദ്യ സംവിധാനം ഒരുങ്ങുന്നത് മൂന്നാം ബയോ സുരക്ഷാ തലത്തിലാണെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതികസഹമന്ത്രി ഡോ. …

Read More

ജമ്മു കാശ്മീരില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു

ജമ്മു: കാശ്മീരില്‍ കുല്‍ഗാമില്‍ സൈകിന ഓപ്പറേഷനില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഹിസ്ബുള്‍ മുജാഹുദ്ദീന്‍ ഭീകരരാണ് കൊല്ലപ്പെട്ടത്. ഭീകരരില്‍നിന്നും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും സൈന്യം പിടിച്ചെടുത്തു. മരിച്ചവരില്‍ ഹിസ്ബുള്‍ ജില്ല കമാന്‍ഡര്‍ ഷിരാസ് മൊല്‍വിയും ഉള്‍പ്പെടുന്നു.

Read More

കേന്ദ്രമന്ത്രി അമിത്ഷാ-ദിക്ഷിണ മേഖലാ മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച ഈ മാസം

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അമിത്ഷായും ദക്ഷിണ മേഖലാ മുഖ്യമന്ത്രിമാരുമായുള്ള യോഗം തിരുപ്പതിയില്‍ ഈ മാസം 14ന് നടക്കും. ആന്ധ്രപ്രദേശ്, കേരളം, തമിഴ്‌നാട്, തെലുങ്കാന, കര്‍ണാടക, എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍മാരും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററും യോഗത്തില്‍ പങ്കെടുക്കും. കഴിഞ്ഞ …

Read More

എം.പിയുടെ വികസന ഫണ്ട് പുനസ്ഥാപിക്കുന്നു: ലക്ഷ്യം 17,417 കോടി രൂപയുടെ വികസനം

ന്യൂഡല്‍ഹി: മെംബര്‍ ഓഫ് പാര്‍ലമെന്റ് ലോക്കല്‍ ഏരിയ ഡവലപ്പുമെന്റ് സ്‌കീം (എം.പി.എല്‍.എ.ഡി.എസ്) പുനസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കോവിഡ് മഹാമാരിക്കാലത്ത് സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി സ്‌കിം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ യൂണിയന്‍ …

Read More

ഡല്‍ഹിയില്‍ ഡങ്കിപ്പനി വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്: ഒമ്പത് മരണം

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ഡങ്കിപ്പനി പടരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ തിങ്കളാഴ്ച മാത്രം ഡല്‍ഹിയില്‍ മൂന്നുപേര്‍ ഡങ്കിപ്പനി ബാധിച്ച് മരിച്ചു. ഇതോടെ ഡല്‍ഹിയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി. 1171 പേര്‍ക്ക് രോഗം ബാധിച്ചതായാണ് കണക്ക്. ഡങ്കിപ്പനി ബാധിച്ചവരുടെ രക്തസമ്മര്‍ദ്ദം ഗണ്യമായതോതില്‍ …

Read More

ഗവര്‍ണര്‍മാരുടെ സമ്മേളനം വ്യാഴാഴ്ച ഡല്‍ഹിയില്‍ നടക്കും

ന്യൂഡല്‍ഹി: ഗവര്‍ണര്‍മാരുടെയും ലഫ്‌നന്റ് ഗവര്‍ണര്‍മാരുടെയും 51-ാം സമ്മേളനം രാഷ്ട്രപതിഭവനില്‍ വ്യാഴാഴ്ച നടക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മേളനത്തില്‍ അധ്യക്ഷതവഹിക്കും. സമ്മേളനത്തില്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. രാംനാഥ് കോവിന്ദ് അധ്യക്ഷത …

Read More

രാജ്യത്ത് ആദ്യമായി പിങ്ക് നിറത്തിലുള്ള പുള്ളിപ്പുലിയെ കണ്ടെത്തി

ഉദയ്പൂര്‍: രാജ്യത്ത് ആദ്യമായി പിങ്ക് നിറത്തിലുള്ള പുള്ളിപ്പുലിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ദക്ഷിണ രാജസ്ഥാനിലെ ആരവല്ലി മലനിരകളിലുള്ള രണക്പൂര്‍ മേഖലയിലാണ് പിങ്ക് പുള്ളിപ്പുലിയെ കണ്ടെത്തിയതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശവാസികളാണ് പിങ്ക് നിറത്തിലുള്ള പുള്ളിപ്പുലിയെ കണ്ടതായി ആദ്യം അവകാശപ്പെട്ടത്. തുടര്‍ന്ന് ഉദയ്പൂരിലെ …

Read More

ചത്തീസ്ഗഢില്‍ സൈനികര്‍ തമ്മില്‍ വെടിവയ്പ്പ്: നാല് മരണം

ന്യൂഡല്‍ഹി: ചത്തീസ്ഗഢിലെ സുക്മയില്‍ സി.ആര്‍.പി.എഫ് ക്യാമ്പില്‍ സൈനികര്‍ തമ്മില്‍ വെടിവെയ്പ്പ്. നാല് ജവാന്മാര്‍ കൊല്ലപ്പെട്ടതായും മൂന്നുപേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. വാക്കിതര്‍ക്കം വെടിവെയ്പ്പിലെത്തുകയായിരുന്നു. രണ്ട് സൈനികര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ കൂടുതല്‍ സൈനികര്‍ ഇടപെടുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുന്നതായും അന്വേഷണം ആരംഭിച്ചതായും സൈനിക …

Read More

എല്‍.കെ അദ്വാനിക്ക് 94-ാം പിറന്നാള്‍: ആശംസകളുമായി പ്രമുഖര്‍

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ എല്‍.കെ അദ്വാനിക്ക് 94-ാം പിറന്നാള്‍. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും അദ്വാനിക്ക് ആശംസകള്‍ നേര്‍ന്നു. ബഹുമാനിതനായ അദ്വാനിജിക്ക് പിറന്നാള്‍ ആശംസകള്‍. അദ്ദേഹം ദീര്‍ഘകാലം ആയുരാരോഗ്യത്തോടെ ഇരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. രാജ്യത്തെ ജനങ്ങളുടെ ശാക്തീകരണത്തിനും വിവിധ മേഖലകളിലെ …

Read More

ധീരതാ പുരസ്‌കാര ജേതാക്കളെ അടുത്തറിയാന്‍ ‘വീര്‍ഗാഥ’ പദ്ധതി

ന്യൂഡല്‍ഹി: ധീരതയ്ക്കുള്ള അവാര്‍ഡ് നേടിയ വ്യക്തികളെക്കുറിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന് വീര്‍ഗാഥ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. സി.ബി.എസ്.സി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ഒക്‌ടോബര്‍ 21 മുതല്‍ നവംബര്‍ …

Read More