നെടുമുടി വേണുവിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അന്തരിച്ച നടന്‍ നെടുമുടിവേണുവിന് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമുടി വേണുവിന്റെ വിയോഗം സിനിമയുടെയും സംസ്‌കാരത്തിന്റെയും ലോകത്തിന് നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന് ആരാധകര്‍ക്കും അനുശോചനം അറിയിക്കുന്നു. വൈവിധ്യമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനും പ്രഗത്ഭനായ എഴുത്തുകാരനും നാടകക്കാരനുമായിരുന്നു അദ്ദേഹം എന്നും …

Read More

സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം പങ്കുവച്ച് മാധ്യമ പ്രവര്‍ത്തകര്‍

ഒസ്സോ: സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ പുരസ്‌കാരം രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പങ്കിട്ടു. ഫിലിപ്പിന്‍സ് മാധ്യമ പ്രവര്‍ത്തകയായ മരിയ റെസ്സ, റഷ്യന്‍ മാധ്യമ പ്രവര്‍ത്തകനായ ദിമിത്രി മുറാതോവ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ഇരുരാജ്യങ്ങളിലും അഭിപ്രായ സ്വാതന്ത്രത്തിനുവേണ്ടിയുള്ള പോരാട്ടമാണ് ഇരുവരെയും പുരസ്‌കാരത്തിന് …

Read More

വീണ്ടും അതിര്‍ത്തി ലംഘിച്ച് ചൈന 

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം വീണ്ടും. അരുണാചലില്‍ അതിര്‍ത്തി ലംഘിച്ച് കടന്ന ചൈനിസ് സൈന്യത്തെ ഇന്ത്യ തടഞ്ഞു. സൈനികര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ ഇടപെട്ടതായും നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Read More

കുതിച്ച് ഇന്ധന വില: കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 105 രൂപ

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസലിന് 36 പൈസയും വര്‍ധിച്ചു. തിരുവന്തപുരത്ത് പെട്രോള്‍ വില 105.48 രൂപയായി. കൊച്ചിയില്‍ ലിറ്ററിന് 103.42 രൂപയാണ് വില. പെട്രോള്‍ വില ഏറ്റവും കൂടുതല്‍ ഉയര്‍ന്നു നില്‍ക്കുന്ന …

Read More

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. 24 മണിക്കൂറിനിടെ 18,833 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ രാജ്യത്ത് കോവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,38,71,881 ആയി. രാജ്യത്ത് ഇതുവരെ 4,49,538 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 97.94 ആണ് …

Read More

പാചക വാതക വില വര്‍ധിച്ചു

ന്യൂഡല്‍ഹി: ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വിലയില്‍ വീണ്ടും വര്‍ധനവ്. 15 രൂപയുടെ വര്‍ധനവിനെ തുടര്‍ന്ന് 14.2 കിലോയുള്ള ഒരു സിലിണ്ടറിന്റെ വില കൊച്ചിയില്‍ 906.50 രൂപയായി വര്‍ധിച്ചു. ഈ വര്‍ഷം മാത്രം 205.50 രൂപയുടെ വര്‍ധനവാണ് പാചക വാതകത്തിന് വര്‍ധിച്ചത്. …

Read More

കേന്ദ്ര രാസവള വകുപ്പിന്റെ കീഴില്‍ ആസാദി കാ അമൃത് മഹോസ്തവ് ആഘോഷങ്ങള്‍ക്ക് തുടക്കമായി

ന്യൂഡല്‍ഹി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ-രാസവള വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലുള്ള പ്രതീകാത്മക ആഘോഷങ്ങള്‍ക്ക് തുടക്കമായി. കേന്ദ്ര രാസവള വകുപ്പിന്റെ കീഴിലാണ് ആഘോഷ പരിപാടി നടക്കുന്നതെന്ന് കേന്ദ്ര മന്ത്രി മന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കി. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന …

Read More

രാജ്യത്ത് 70 ശതമാനംപേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ ആദ്യഡോസ് സ്വീകരിച്ചവര്‍ മുഴുവന്‍ ജനസംഖ്യയുടെ 70 ശതമാനം കവിഞ്ഞതായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് ഇതുവരെ 91.47 കോടി വാക്‌സിനുകള്‍ ഇതുവരെ വിതരണം ചെയ്തുകഴിഞ്ഞു. ഈ മാസം അവസാനത്തോടെ 100 കോടി …

Read More

രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ധിച്ചു

തിരുവനന്തപുരം: രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്. എട്ട് ദിവസത്തിനിടെ 1.40 രൂപയുടെ വര്‍ധനവാണ് പെട്രോളിന് സംഭവിച്ചത്. 10 ദിവസത്തിനിടെ 2.56 രൂപയുടെ …

Read More

വ്യാജ വാക്‌സിന്‍ വീഡിയോകള്‍ക്കെതിരെ നടപടിയുമായി യുട്യൂബ്

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യാജ വീഡിയോകള്‍ നീക്കം ചെയ്യുമെന്ന് യുട്യൂബ്. ലോകമെമ്പാടും കോവിഡിന് എതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കെ വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ നടപടികളെടുക്കുന്നില്ലെന്ന ആരോപണങ്ങള്‍ക്കിടെയാണ് യുട്യൂബിന്റെ പ്രതികരണം. കഴിഞ്ഞ വര്‍ഷം മാത്രം 1,30,000 വീഡിയോകള്‍ ഇത്തരത്തില്‍ …

Read More