മിനി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാര്യമായ ഫലം നൽകുന്നില്ല, മെയ് 8 മുതൽ 16 വരെ ലോക്ക്ഡൗൺ

കോവിഡ് രണ്ടാം തരംഗ വ്യാപനം അതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മെയ് 8 മുതൽ 16 വരെ സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ചൊവ്വാഴ്ച ആരംഭിച്ച മിനി ലോക്ക്ഡൗൺ നിയന്ത്രണത്തിൽ കാര്യമായ ഫലം കാണുന്നില്ല എന്ന പോലീസ് റിപ്പോട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

കഴിഞ്ഞ ദിവസം മാത്രം നാൽപതിനായിരത്തിലേറെ രോഗികളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 25.69 ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് നിയന്ത്രിക്കാനാണ് സർക്കാർ ശ്രമം. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമായിരിക്കും തുറക്കുക. ഇതിന് പ്രത്യേക സമയം നിശ്ചയിക്കും. ആശുപത്രി, കോവിഡ് പ്രതിരോധം തുടങ്ങിയ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി ഉണ്ടായിരിക്കുക. നിയന്ത്രണങ്ങള്‍ സംബന്ധിച്ച സർക്കാരിന്റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.