Blog

ജമ്മു കാശ്മീരില്‍ ഭീകരനെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു

ശ്രീനഗര്‍: കാശ്മീരില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഭീകരനെ കൊലപ്പെടുത്തി. ഷോപ്പിയാന്‍ ജില്ലയില്‍ ചിത്രാംഗില്‍ കശ്യയിലാണ് സംഭവം. പ്രദേശത്ത് സുരക്ഷാ സേന പരിശോധന കര്‍ശനമാക്കി. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ സുരക്ഷാസേന പ്രദേശവാസികളെ ഒഴിപ്പിച്ചതിനുശേഷം തിരച്ചില്‍ നടത്തുകയായിരുന്നു. കൊല്ലപ്പെട്ട ഭീകരനില്‍നിന്നും ആയുധവും സ്‌ഫോടക …

Read More

അറുപത്തിയഞ്ച് വയസിന് മുകളിലുള്ള എല്ലാവരും വാക്സിനെടുക്കണം

തിരുവനന്തപുരം: മുതിര്‍ന്ന പൗരന്‍മാരില്‍ ധാരാളം പേര്‍ ഇനിയും വാക്സിനെടുക്കാനുണ്ടെന്നും 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ ഉടനെ  വാക്സിനെടുക്കാന്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വാക്സിനെടുക്കുന്നതില്‍  വിമുഖത  പലരും പ്രകടിപ്പിക്കുന്നുണ്ട്. ഇത് ഒഴിവാക്കേണ്ടതാണ്. വയോജനങ്ങളിലും  അനുബന്ധ രോഗങ്ങളുള്ളവരിലും പോസിറ്റീവാകുന്നവര്‍ ആശുപത്രിയില്‍ തക്ക …

Read More

സംസ്ഥാനത്ത് കോവിഡ് കൂടുതല്‍ നിയന്ത്രണവിധേയമാകുന്നു

തിരുവനന്തപുരം: കോവിഡ് കൂടുതല്‍ നിയന്ത്രണ വിധേയമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സെപ്റ്റംബര്‍ 15 മുതല്‍ 21 വരെയുള്ള കാലയളവില്‍, ശരാശരി ദൈനംദിന ആക്ടീവ് കേസുകള്‍ 1,78,363 ആണ്. അവയില്‍ രണ്ട് ശതമാനം മാത്രമേ ഓക്സിജന്‍ കിടക്കകളിലുള്ളൂ. ഒരു ശതമാനം …

Read More

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി അമേരിക്കയില്‍

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അധ്യക്ഷതവഹിക്കുന്ന കോവിഡ് പ്രതിരോധ സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. അഫ്ഗാന്‍ വിഷയം, വ്യാപാര കരാര്‍, സാങ്കേതിക സഹായം തുടങ്ങി വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രി ജോ ബൈഡനുമായി …

Read More

നയതന്ത്ര നീക്കം ഫലിച്ചു: കോവിഡ് ഷീല്‍ഡിന് അംഗീകാരം നല്‍കി ബ്രിട്ടണ്‍

ന്യൂഡല്‍ഹി: രണ്ട് ഡോസ് കോവിഡ് ഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിച്ച് ബ്രിട്ടണ്‍. വിഷയത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ബ്രിട്ടണ്‍ ഹൈക്കമ്മീഷന് ഇന്ത്യ കത്ത് നല്‍കിയതിന് പിന്നാലെയാണ് നടപടി. ബ്രിട്ടന്റെ നടപടി വംശീയ അധിക്ഷേപത്തിന് …

Read More

അലര്‍ജിയുള്ളവര്‍ക്ക് വാക്‌സിനേഷന് പ്രത്യേക സംവിധാനം

കോട്ടയം: ഭക്ഷണം, വിവിധ മരുന്നുകള്‍ എന്നിവയോട് മുമ്പ് അലര്‍ജിയുണ്ടായിട്ടുള്ളവര്‍ക്ക് കോവിഡ് വാക്‌സിനേഷന് പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ (സെപ്റ്റംബര്‍ 22, 23) പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി, കോട്ടയം, ചങ്ങനാശേരി, പാല, കാഞ്ഞിരപ്പള്ളി ജനറല്‍ …

Read More

വയോജന പരിപാലനത്തിലെ മികവിന് കേരളത്തിന് വയോശ്രേഷ്ഠ സമ്മാന്‍ പുരസ്‌കാരം

തിരുവനന്തപുരം: വയോജന പരിപാലത്തിലെ മികച്ച മാതൃകയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ‘വയോശ്രേഷ്ഠ സമ്മാന്‍’  പുരസ്‌കാരം കേരളത്തിന് ലഭിച്ചതായി സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുതിര്‍ന്ന പൗരര്‍ക്കുള്ള സേവനങ്ങളും സൗകര്യങ്ങളും ഏറ്റവും നന്നായി നടപ്പില്‍ വരുത്തിയതിനാണ് ദേശീയ പുരസ്‌കാരം. ‘രക്ഷിതാക്കളുടെയും …

Read More

ആഗോള ഇന്നവേഷന്‍ സൂചികയില്‍ കുതിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ആഗോള ഇന്നവേഷന്‍ സൂചികയില്‍ കുതിച്ച് ഇന്ത്യ. റാങ്കിങില്‍ 46-ാം സ്ഥാനമാണ് രാജ്യം സ്വന്തമാക്കിയത്. 2015ല്‍ ഇന്ത്യയുടെ സ്ഥാനം 81 ആയിരുന്നു. സര്‍ക്കാര്‍ നയങ്ങള്‍, വിവിധ മേഖലകളിലുണ്ടായ സാമ്പത്തിക മുന്നേറ്റം, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാനുള്ള സാഹചര്യം തുടങ്ങി നിരവധി മേഖലകള്‍ രാജ്യത്തിന് ഗുണകരമായതായാണ് …

Read More

ഇന്ത്യ-സൗദി വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി: നിര്‍ണായക വിവരങ്ങള്‍ ചര്‍ച്ചയായി

ന്യൂഡല്‍ഹി: സൗദി വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദും ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള പ്രാദേശിക, രാജ്യാന്തര വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, …

Read More

ബ്രിട്ടന്റെ വാക്‌സിന്‍ നയത്തിനെതിരെ പ്രതിഷേധവുമായി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിച്ച വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയ ബ്രിട്ടന്റെ നടപടിക്ക് എതിരെ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. ബ്രിട്ടീഷ് ഹൈക്കമ്മീഷന് ഇന്ത്യ രേഖാമൂലം പ്രതിഷേധമറിയിച്ചു. നിയന്ത്രണം ഉപേക്ഷിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ആവശ്യം അംഗീകരിക്കാന്‍ തയ്യാറാകാത്തപക്ഷം സമാന നയം രാജ്യത്തും നടപ്പിലാക്കേണ്ടിവരുമെന്ന് ഇന്ത്യ …

Read More