Blog

പ്രധാനമന്ത്രിയുടെ 71-ാം പിറന്നാള്‍: 71 അനാഥാലയങ്ങള്‍ക്കും ഡയാലിസിസ് രോഗികള്‍ക്കും സഹായവുമായി ഗോവ ഗവര്‍ണര്‍

ഗോവ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം പിറന്നാളിനോട് അനുബന്ധിച്ച് 71 അനാഥാലയങ്ങള്‍ക്കും 71 ഡയാലിസിസ് രോഗികള്‍ക്കും ധനസഹായം പ്രഖ്യാപിച്ച് ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള. ധനസഹായത്തിന് അര്‍ഹതപ്പെട്ടവര്‍ ഗോവ രാജ്ഭവനില്‍ ഈ മാസം 30ന് അകം അപേക്ഷ സമര്‍പ്പിക്കണം. ഡയാലിസിസ് …

Read More

ലക്ഷദ്വീപിലെ പരിഷ്‌കാരങ്ങളില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടി

കൊച്ചി: ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി തള്ളിയത്. ഭരണകൂടത്തിന്റെ നയപരമായ തീരുമാനങ്ങളില്‍ ഇടപെടാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡയറി ഫാം അടച്ചുപൂട്ടല്‍, സ്‌കൂളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരണം എന്നിവ …

Read More

ഗവ. ഐ.ടി.ഐകളിലേയ്ക്കുള്ള പ്രവേശനത്തിന് സെപ്റ്റംബര്‍ 20വരെ അപേക്ഷിക്കാം

തിരുവനന്തപുരം: 2021 അധ്യയന വര്‍ഷത്തിലെ ഗവ. ഐ.ടി.ഐകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് itiadmissions,kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ സെപ്റ്റംബര്‍ 20 വരെ അപേക്ഷിക്കാം. നിലവില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ഫീസ് അടയ്ക്കുന്നതിനും ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനും ട്രേഡ് ചോയ്‌സില്‍ മാറ്റം വരുത്തുന്നതിനും …

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ന് എഴുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസനേര്‍ന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ സേവിക്കാന്‍ ദീര്‍ഘായുസ്സും ആരോഗ്യവുമുള്ള ജീവിതം ഉണ്ടാകട്ടെയെന്ന് പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ആശംസിച്ചു. ട്വിറ്ററിലൂടെ ആയിരുന്നു പിണറായിയുടെ പ്രതികരണം.

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി 71-ന്റെ നിറവില്‍ 

ന്യൂഡല്‍ഹി: രാജ്യം കണ്ട മികച്ച നേതാക്കളില്‍ ഒരാള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് എഴുപത്തിയൊന്നാം പിറന്നാള്‍. പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സേവാ ഓര്‍ സമര്‍പ്പണ്‍ അഭിയാന്‍ എന്ന പേരില്‍ മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ രാജ്യത്ത് അരങ്ങേറും. ആഘോഷങ്ങളുടെ ഭാഗമായി നമോ …

Read More

ക്വാറന്റീന്‍ സ്പെഷ്യല്‍ കാഷ്വല്‍ ലീവ് ഏഴു ദിവസമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം : സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കോവിഡ് ക്വാറന്റീന്‍ സ്പെഷ്യല്‍ കാഷ്വല്‍ ലീവ് ഏഴു ദിവസമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് പോസിറ്റീവ് ആയവരും പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള ജീവനക്കാരും പൊതുഅവധികള്‍ ഉള്‍പ്പെടെ ഏഴു ദിവസം കഴിഞ്ഞ് ടെസ്റ്റ് …

Read More

വിദ്യാകിരണം പദ്ധതി: ഒന്നരമാസത്തിനകം ഒരു ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍

തിരുവനന്തപുരം: വിദ്യാകിരണം പദ്ധതിയിലൂടെ ഒന്നരമാസത്തിനകം ഒരു ലക്ഷത്തിലധികം കുട്ടികള്‍ക്ക് സമൂഹപങ്കാളിത്തത്തോടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭിച്ചു. സംസ്ഥാനത്തെ സ്കൂളുകളില്‍ കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടപ്പാക്കുന്നതിനായി സമൂഹപങ്കാളിത്തത്തോടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ആവശ്യമുള്ള കുട്ടികളുടെ എണ്ണം ഇതോടെ 3,70,416 …

Read More

സമഗ്ര കാരവന്‍ ടൂറിസം നയം പ്രഖ്യാപിച്ച് കേരളം

തിരുവനന്തപുരം: കോവിഡാനന്തര ലോകത്തെ വിനോദസഞ്ചാരികളുടെ ആവശ്യങ്ങളും താല്‍പര്യങ്ങളും പരിഗണിച്ച് കേരളം സമഗ്ര കാരവന്‍ ടൂറിസം നയം പ്രഖ്യാപിച്ചു.  സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയോട് ഒത്തിണങ്ങിയ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്ന നയമാണിതെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിനോദസഞ്ചാരികള്‍ക്ക് അതുല്യമായ …

Read More

മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കോയമ്പത്തൂര്‍

കോയമ്പത്തൂര്‍: കേരളത്തില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ പ്രഖ്യാപിച്ച് കോയമ്പത്തൂര്‍ കോര്‍പ്പറേഷന്‍. കേരളത്തില്‍ വര്‍ധിച്ചുവരുന്ന കോവിഡ് സാഹചര്യം കണക്കിലെടുത്താണ് നടപടി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ശരവണപ്പടിയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്ക് വ്യാപകമായി കോവിഡ് സ്ഥിരീകരിച്ചതും തീരുമാനം കടുപ്പിക്കാന്‍ …

Read More

യു.എ.ഇയില്‍ ഉച്ചവിശ്രമ ആനുകൂല്യം ഇന്ന് അവസാനിക്കും

അബുദാബി: യു.എ.ഇയില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കുള്ള ഉച്ചവിശ്രമ ആനുകൂല്യം ഇന്ന് അവസാനിക്കും. ചൂട് കണക്കിലെടുത്ത് ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയാണ് വിശ്രമം അനുവദിച്ചിരുന്നത്. ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്നുമണി വരെയാണ് വിശ്രമം അനുവദിച്ചിരുന്നത്. സൂര്യാഘാത സാധ്യത കണക്കിയെടുത്തായിരുന്നു ആനുകൂല്യം. …

Read More