അക്ഷയ ഊര്‍ജ്ജ പുരസ്‌കാരം: വ്യക്തിഗത പുരസ്‌കാരം പ്രൊഫ. വി.കെ ദാമോദരന്

തിരുവനന്തപുരം : അക്ഷയോര്‍ജ്ജ രംഗത്ത് ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് നല്‍കുന്ന കേരള സംസ്ഥാന അക്ഷയ ഊര്‍ജ്ജ അവാര്‍ഡ് 2019 വൈദ്യുതി മന്ത്രി എം.എം. മണി പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള വ്യക്തിഗത അവാര്‍ഡ് പ്രൊഫ. വി.കെ. ദാമോദരന് ലഭിച്ചു. 1,00,000 …

Read More

ശബരിമല ദര്‍ശനം: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബദ്ധം

പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് ഡിസംബര്‍ 26 ന് ശേഷം ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് – 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. എന്‍എബിഎല്‍ അക്രഡിറ്റ് ചെയ്ത ഐസിഎംആര്‍ അംഗീകൃത ലബോറട്ടറികളില്‍ …

Read More

മാറ്റിവെച്ച പ്ലസ് വണ്‍ പരീക്ഷകള്‍ ഈ മാസം നടക്കും

തിരുവനന്തപുരം: മാറ്റിവെച്ച പ്ലസ് വണ്‍ പരീക്ഷകള്‍ (എച്ച്.എസ്.എസ്, വി.എച്ച്.എസ്.ഇ) ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ ഈ മാസം 30നും 31നു നടക്കും. 30ന് രാവിലെ ഇക്കണോമിക്‌സും വൈകിട്ട് അക്കൗണ്ടിംഗ് പരീക്ഷയും, 31ന് രാവിലെ ഇംഗ്ലീക് പരീക്ഷയുമാണ് നടക്കുക.

Read More

റീബില്‍ഡ് കേരള: ലോകബാങ്കിന്റേയും ജര്‍മന്‍ ബാങ്കിന്റേയും രണ്ടാം ഘട്ട സഹായം ലഭിക്കും

തിരുവനന്തപുരം: കേരളത്തിന്റെ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന് ലോകബാങ്കിന്റേയും ജര്‍മന്‍ ബാങ്കായ കെ. എഫ്. ഡബ്ള്യുവിന്റേയും രണ്ടാം ഘട്ട സഹായം ലഭിക്കും. വികസന പ്രവര്‍ത്തനങ്ങളില്‍ റീബില്‍ഡ് കേരളയുടെ മികവാര്‍ന്ന പ്രവര്‍ത്തനവും സമര്‍പ്പണവും കണക്കിലെടുത്താണ് രണ്ടാം ഘട്ട സഹായം നല്‍കാന്‍ ലോകബാങ്കും ജര്‍മന്‍ ബാങ്കും …

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെണ്ണലുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. ഇത് പ്രകാരം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വോട്ടെണ്ണല്‍ 2020 ഡിസംബര്‍ 16 ന് രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും. ത്രിതല പഞ്ചായത്തുകളെ  സംബന്ധിച്ച്  ബ്ലോക്ക് തലത്തിലുള്ള …

Read More

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: ആദ്യഘട്ട പോളിങ് 72.23 ശതമാനം

തിരുവനന്തപുരം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പില്‍ രാത്രി 8.30 വരെ ക്രോഡീകരിച്ച കണക്ക് പ്രകാരം 72.67 ശതമാനം പോളിംഗ് രേഖപ്പെടുത്തി. തിരുവനന്തപുരം 69.76, കൊല്ലം 73.41, പത്തനംതിട്ട  69.70, ആലപ്പുഴ 77.23, ഇടുക്കി  74.56. കോര്‍പ്പറേഷന്‍ തിരിച്ചുള്ള കണക്ക്:  …

Read More

സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം വേഗത്തിലാക്കാന്‍ അധിക ടീമുകളെ നിയോഗിച്ചു

പത്തനംതിട്ട : ജില്ലയിലെ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം വേഗത്തിലാക്കാന്‍ നഗരസഭ തലത്തില്‍ ഒരു ടീമിനേയും പറക്കോട് ബ്ലോക്കില്‍ മൂന്നു ടീമുകളേയും മറ്റു ബ്ലോക്കുകളില്‍ രണ്ടു ടീമുകളേയും അധികമായി നിയോഗിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി.നൂഹ് പറഞ്ഞു. ബ്ലോക്ക്, …

Read More

കാഴ്ച പരിമിതര്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും വോട്ടിങിന് സഹായിയെ അനുവദിക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കാഴ്ച പരിമിതര്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും ആവശ്യമെങ്കില്‍ വോട്ട് ചെയ്യാന്‍ സഹായിയെ അനുവദിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വി. ഭാസ്‌കരന്‍. കാഴ്ചപരിമിതിയും ശാരീരിക അവശതയുമുള്ള സമ്മതിദായകര്‍ക്ക് വോട്ടിംഗ് യന്ത്രത്തിലെ ചിഹ്നം തിരിച്ചറിഞ്ഞോ ബട്ടണ്‍ അമര്‍ത്തിയോ ബാലറ്റ് ബട്ടനോട് ചേര്‍ന്ന …

Read More

ഡിസംബര്‍ ആറ് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഡിസംബര്‍ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലയിലും ഉയര്‍ന്ന പ്രദേശങ്ങളിലും ഇടിമിന്നല്‍ സജീവമാകാനുള്ള …

Read More

ദുരന്ത ജാഗ്രത: നിര്‍ദേശങ്ങള്‍ പാലിക്കണം

കൊല്ലം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ സംബന്ധിച്ച് ദുരന്തനിവാരണ അതോറിറ്റി നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. സമയാസമയങ്ങളില്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍  ലാഘവത്തോടെ കാണരുത് ജാഗ്രതയോടെ  …

Read More