സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: രണ്ട് ദിവസംകൂടി നീണ്ടുനിന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടക്കം കനത്ത മഴ തുടരുനനു. അടുത്ത രണ്ട് ദിവസംകൂടി സമാന സ്ഥിതി തുടരുമെന്ന മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നല്‍കുന്നത്. മഴയെ തുടര്‍ന്ന് കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. …

Read More

ആര്‍.എസ്.എസ് സംസ്ഥാന കാര്യാലയം സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

കൊച്ചി: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എളമക്കരയിലെ ആര്‍.എസ്.എസ് സംസ്ഥാന കാര്യാലയം സന്ദര്‍ശിച്ചു. ഡോ. ഹെഡ്‌ഗേവാറിന്റെ പ്രതിമയില്‍ പുഷ്പഹാരം സമര്‍പ്പിച്ച അദ്ദേഹം വിവിധ വിഷയങ്ജളില്‍ നേതാക്കന്മാരുമായി ചര്‍ച്ച നടത്തി. ആര്‍.എസ്.എസ് പ്രാന്ത പ്രന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍, പ്രാന്ത പ്രചാരക് പി.എന്‍ കൃഷ്ണകുമാര്‍, ദക്ഷിണ …

Read More

തിരുവനന്തപുരത്ത് പുതിയ വാക്‌സിന്‍ ഗവേഷണ കേന്ദ്രം ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം: ആര്‍.ജി.സി.ബിയുടെ(രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി) രണ്ടാമത്തെ ക്യാമ്പസില്‍ ക്യാന്‍സര്‍, പകര്‍ച്ചവ്യാധി ഉള്‍പ്പടെയുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിന്‍ നിര്‍മ്മാണത്തിനുള്ള സൗകര്യം ഒരുക്കാന്‍ കേന്ദ്രം. ദക്ഷിണേന്ത്യയിലെത്തന്നെ ആദ്യ സംവിധാനം ഒരുങ്ങുന്നത് മൂന്നാം ബയോ സുരക്ഷാ തലത്തിലാണെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതികസഹമന്ത്രി ഡോ. …

Read More

റേഷന്‍ കാര്‍ഡില്‍ തിരുത്തല്‍വരുത്താന്‍ അവസരം

തിരുവനന്തപുരം: റേഷന്‍ കാര്‍ഡില്‍ തെറ്റ് തിരുത്തുന്നതിന് നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15വരെ പ്രത്യേക ക്യാമ്പയ്ന്‍ സംഘടിപ്പിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍. അനില്‍. ഏപ്രിലോടെ മുഴുവന്‍ റേഷന്‍ കാര്‍ഡും സ്മാര്‍ട്ട് കാര്‍ഡാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സ്മാര്‍ഡ് കാര്‍ഡ് വിതരണം …

Read More

സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് കേരളത്തില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലൊഴികെ എല്ലാ …

Read More

വയനാട്ടില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു. പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥികളിലാണ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് സാമ്പിള്‍ പരിശോധനയില്‍ നോറോ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. വെറ്റിനറി കോളേജ് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വയറിളക്കവും ഛര്‍ദ്ദിയും …

Read More

ആറ് വര്‍ഷമായി എല്‍.ഡി.എഫ് ഇന്ധനനികുതി കൂട്ടിയില്ല: യു.ഡി.എഫ് കൂട്ടിയത് 13 തവണ

തിരുവനന്തപുരം: കഴിഞ്ഞ ആറ് വര്‍ഷമായി കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കൂട്ടിയവര്‍തന്നെ കുറയ്ക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ 13 തവണ നിരക്ക് കൂട്ടി. 24.7 ആയിരുന്ന നികുതി 32 രൂപയിലധികമാക്കിയത് ഉമ്മന്‍ ചാണ്ടിയുടെ കാലത്താണ്. …

Read More

ലൈസന്‍സ് ഇല്ലാതെ മകന്‍ ബൈക്കോടിച്ചു: പിതാവിന് 25,000 രൂപ പിഴ

തൊടുപുഴ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചുതുടങ്ങിയതോടെ പ്രായപൂര്‍ത്തിയാകാത്ത വാഹന ഡ്രൈവര്‍മാര്‍ക്ക് എതിരെ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നടപടി ആരംഭിച്ചു. വിദ്യാര്‍ത്ഥികള്‍ ഇരുചക്രവാഹനങ്ങളില്‍ അമിത വേഗത്തിലും, അനുവദനീയമായതിനേക്കാള്‍ കൂടുതല്‍ ആളുകളെ കയറ്റി യാത്ര ചെയ്യുന്നതും പതിവ് കാഴ്ചയാകുന്നുവെന്ന പരാതികളും ശക്തമാണ്. അമിത …

Read More

175 പുതിയ മദ്യശാലകള്‍കൂടി തുറക്കാന്‍ സര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്ത് പുതിയ 175 മദ്യവില്‍പ്പനശാലകള്‍ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച ബെവ്‌കോയുടെ ശുപാര്‍ശ എക്‌സൈസ് വകുപ്പിന്റെ പരിഗണനയിലാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം സംബന്ധിച്ച കോടതിയലക്ഷ്യ …

Read More

ആയുര്‍വേദത്തെ കൂടുതല്‍ ജനകീയമാക്കും: മന്ത്രി വീണാ ജോര്‍ജ്

ആയുര്‍വേദത്തെ കൂടുതല്‍ ജനകീയമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആയുര്‍വേദ രംഗത്തെ ഗവേഷണങ്ങള്‍ക്കും പ്രാധാന്യം നല്‍കും. ആയുഷ് മേഖലയില്‍ ഈ അഞ്ച് വര്‍ഷം കൊണ്ട് കൃത്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കണ്ണൂരിലെ അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് സെന്ററിന്റെ …

Read More