സംസ്ഥാനത്ത് അവസാനവര്‍ഷ ബിരുദ ബിരുദാനന്തര ക്ലാസ്സുകള്‍ ആരംഭിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് അവസാനവര്‍ഷ ബിരുദ ബിരുദാനന്തര ഓഫ്‌ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നു. ഒക്‌ടോബര്‍ 4 മുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കാനാണ് തീരുമാനം. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പോളിടെക്‌നിക്കുകള്‍ എന്നിവിടങ്ങളിലാണ് ക്ലാസ്സ് ആരംഭിക്കുക. വിദ്യാര്‍ത്ഥികളും അധ്യാപകരും …

Read More

സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നതായി ആരോഗ്യമന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നതായി ആരോഗ്യവകുപ്പ്. പരിശോധനയ്ക്കായി ശേഖരിച്ച 20 പേരുടെയും സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവാണ്. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാമ്പിളുകളും നെഗറ്റീവാണ്. നിലവില്‍ 68 പേരാണ് ഐസൊലേഷനില്‍ കഴിയുന്നത്. 42 ദിവസമാണ് നിരീക്ഷണ കാലാവധി. ഇവരില്‍ രോഗലക്ഷണമുള്ളവരുടെ …

Read More

നിപ: കേരള അതീര്‍ത്തികളില്‍ ജാഗ്രത

ചെന്നൈ: കേരളത്തില്‍ നിപ സ്ഥിരീകരിച്ച സാഹച്യത്തില്‍ ചെക്‌പോസ്റ്റുകളില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി തമിഴ്‌നാട്. കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ ഡോ. ജി. എസ് സമീരനാണ് വാളയാര്‍ ചെക്‌പോസ്റ്റിന്റെ ചുമതല. മുമ്പ് ഒരു ഡോസ് വാക്‌സിന്‍/ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് ചെക്‌പോസ്റ്റ് കടക്കാമായിരുന്നു. എന്നാല്‍ ഇവ …

Read More

കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ മദ്യവില്‍പ്പന പരിഗണനയിലെന്ന് മന്ത്രി

തിരുവനന്തപുരം: വരുമാനം വര്‍ധിപ്പിക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി സ്റ്റാന്റുകളില്‍ മദ്യവില്‍പ്പന പരിഗണനയിലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഒരു ഇന്റര്‍വ്യൂവില്‍ മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്റ്റാന്റിലെ ഒഴിഞ്ഞ കടകളെയാവും ഇതിനായി തിരഞ്ഞെടുക്കുക. സാധാരണ രീതിയിലുള്ള ലേല നടപടികളിലൂടെയാവും സ്റ്റാന്റുകളില്‍ നിയമപരമായ രീതിയില്‍ …

Read More

കൊവിഡിനൊപ്പം ജീവിക്കണം, ഇനി എല്ലാം അടച്ചുപൂട്ടാനാവില്ല; മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇനി പൂർണ്ണമായ അടച്ചിടൽ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രണ്ടാം തരംഗത്തിൽ വാർഡുതല സമിതികൾ പിന്നോട്ട് പോയെന്നും അവ ശക്തിപ്പെടുത്തിയുള്ള പ്രതിരോധ പ്രവർത്തനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രണ്ടാഴ്ച കൊണ്ട് സ്ഥിതി കൂടുതൽ നിയന്ത്രണ വിധേയമാക്കലാണ് ലക്ഷ്യം. …

Read More

റാബീസ് വാക്‌സീന്‍ കേരളത്തില്‍ ഉല്‍പാദിപ്പിക്കും; മന്ത്രി ജെ ചിഞ്ചുറാണി

കണ്ണൂര്‍: പേവിഷ ബാധയ്‌ക്കെതിരെ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കുമുള്ള വാക്‌സിനുകള്‍ കേരളത്തില്‍  ഉല്‍പാദിപ്പിക്കുന്നതിനെപ്പറ്റി  ചര്‍ച്ച നടത്തി വരികയാണെന്ന് മൃഗ സംരക്ഷണ മൃഗശാലാ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കൂത്തുപറമ്പ് നഗരസഭ ഗവ.വെറ്ററിനറി ഹോസ്പിറ്റലിന്റെ ഒന്നാം നില ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു മന്ത്രി. …

Read More

എംപാനല്‍ ചെയ്ത സ്വകാര്യ ലാബുകളില്‍ ആര്‍.ടി.പി.സി.ആര്‍ നിരക്ക് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സര്‍ക്കാരിന്റെ കീഴില്‍ ആര്‍.ടി.പി.സി.ആര്‍ നടത്തുന്ന ലാബുകളുടെ നിരക്കുകള്‍ തീരുമാനിച്ചു. എംപാനല്‍ ചെയ്ത സ്വകാര്യ ലാബുകളില്‍ സാമ്പിള്‍ ഒന്നിന് 418 രൂപയാണ് നിരക്ക്. നിലവില്‍ 500 രൂപയാണ് സ്വകാര്യ ലാബുകളിലെ നിരക്ക്. സര്‍ക്കാര്‍ ലാബുകള്‍ക്ക് പുറമെ എംപാനല്‍ ചെയ്ത സ്വകാര്യ ലാബുകളിലും …

Read More

ഇനി എ.ടി.എം രൂപത്തിലുള്ള റേഷന്‍ കാര്‍ഡ്

തിരുവനന്തപുരം: എ.ടി.എം കാര്‍ഡ് രൂപത്തിലുള്ള സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ നവംബര്‍ ഒന്നുമുതല്‍ വിതരണംചെയ്യും. 25 രൂപ ഫീസ് നല്‍കി പുതിയ കാര്‍ഡിലേയ്ക്ക് മാറാം. മുന്‍ഗണനാ വിഭാഗത്തിന് ഫീസ് ബാധകമല്ല. കാര്‍ഡ് ഉടമയുടെ പേര്, ഫോട്ടോ, ബാര്‍കോഡ് എന്നിവ പുതിയ കാര്‍ഡിന്റെ മുന്‍വശത്തുണ്ടാകും. …

Read More

കോവിഡ് വ്യാപനം: ഇസഞ്ജീവനി കൂടുതല്‍ പ്രവര്‍ത്തന സജ്ജമാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സാഹചര്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇസഞ്ജീവനിയുടെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. തിരുവനന്തപുരം ശ്രീചിത്രയില്‍ പുതുതായി ആരംഭിക്കുന്ന ഒ.പി, ചൈല്‍ഡ് ഡെവലപ്പുമെന്റ് സെന്റര്‍ സ്‌പെഷ്യാലിറ്റി ഒ.പി എന്നിവയുടെ സേവനം …

Read More

പാലിയേക്കരയില്‍ ടോള്‍ നിരക്ക് വീണ്ടും കൂട്ടി

തൃശൂര്‍: പാലിയേക്കരയില്‍ പുതുക്കിയ ടോള്‍ നിരക്ക് നിലവില്‍വന്നു. നാലുചക്ര വാഹനങ്ങള്‍ അടക്കമുള്ള ചെറുവാഹനങ്ങള്‍ ഒരു ഭാഗത്തേയ്ക്ക് ഇനി 5 രൂപ അധികം നല്‍കണം. അതേസമയം, നടപടിയ്ക്ക് എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കാര്‍, ജീപ്പ്, വാന്‍ ഉള്‍പ്പടെയുള്ള ചെറുവാഹനങ്ങള്‍ക്ക് ഒരുഭാഗത്തേയ്ക്ക്75 രൂപ …

Read More