തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെണ്ണലുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. ഇത് പ്രകാരം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വോട്ടെണ്ണല്‍ 2020 ഡിസംബര്‍ 16 ന് രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും. ത്രിതല പഞ്ചായത്തുകളെ  സംബന്ധിച്ച്  ബ്ലോക്ക് തലത്തിലുള്ള …

Read More

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: ആദ്യഘട്ട പോളിങ് 72.23 ശതമാനം

തിരുവനന്തപുരം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പില്‍ രാത്രി 8.30 വരെ ക്രോഡീകരിച്ച കണക്ക് പ്രകാരം 72.67 ശതമാനം പോളിംഗ് രേഖപ്പെടുത്തി. തിരുവനന്തപുരം 69.76, കൊല്ലം 73.41, പത്തനംതിട്ട  69.70, ആലപ്പുഴ 77.23, ഇടുക്കി  74.56. കോര്‍പ്പറേഷന്‍ തിരിച്ചുള്ള കണക്ക്:  …

Read More

സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം വേഗത്തിലാക്കാന്‍ അധിക ടീമുകളെ നിയോഗിച്ചു

പത്തനംതിട്ട : ജില്ലയിലെ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം വേഗത്തിലാക്കാന്‍ നഗരസഭ തലത്തില്‍ ഒരു ടീമിനേയും പറക്കോട് ബ്ലോക്കില്‍ മൂന്നു ടീമുകളേയും മറ്റു ബ്ലോക്കുകളില്‍ രണ്ടു ടീമുകളേയും അധികമായി നിയോഗിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി.നൂഹ് പറഞ്ഞു. ബ്ലോക്ക്, …

Read More

കോവിഡ് വാക്‌സിന്‍: സോഷ്യല്‍ മീഡിയ പ്രധാന വെല്ലുവിളിയാകും

ന്യൂയോര്‍ക്ക്: ലോകത്തെ പിടിച്ചുകുലുക്കിയ കോവിഡ് 19ന് എതിരായ വാക്‌സിന്‍ നിര്‍മ്മാണങ്ങള്‍ അന്തിമഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുക സോഷ്യല്‍ മീഡിയകളെന്ന് വിദഗ്ധര്‍. വിജയകരമായ രീതിയില്‍ വാക്‌സില്‍ നിര്‍മ്മാണം പൂര്‍ത്തിയായാലും, അതിന്റെ വിതരണത്തിന് വ്യാജവാര്‍ത്തകള്‍ വലിയ വെല്ലുവിളി തീര്‍ക്കുമെന്നാണ് ഉയര്‍ന്നുവരുന്ന റിപ്പോര്‍ട്ടുകള്‍. …

Read More

കാഴ്ച പരിമിതര്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും വോട്ടിങിന് സഹായിയെ അനുവദിക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കാഴ്ച പരിമിതര്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും ആവശ്യമെങ്കില്‍ വോട്ട് ചെയ്യാന്‍ സഹായിയെ അനുവദിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വി. ഭാസ്‌കരന്‍. കാഴ്ചപരിമിതിയും ശാരീരിക അവശതയുമുള്ള സമ്മതിദായകര്‍ക്ക് വോട്ടിംഗ് യന്ത്രത്തിലെ ചിഹ്നം തിരിച്ചറിഞ്ഞോ ബട്ടണ്‍ അമര്‍ത്തിയോ ബാലറ്റ് ബട്ടനോട് ചേര്‍ന്ന …

Read More

ഡിസംബര്‍ ആറ് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഡിസംബര്‍ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലയിലും ഉയര്‍ന്ന പ്രദേശങ്ങളിലും ഇടിമിന്നല്‍ സജീവമാകാനുള്ള …

Read More

കോഴിക്കോട് അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിത്തുടങ്ങി

കോഴിക്കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് വിലയ്ക്ക് കൈമാറുന്ന പ്രവര്‍ത്തനം ജില്ലയില്‍ തുടങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വ പദവി പ്രഖ്യാപനത്തിലെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി.

Read More

ദുരന്ത ജാഗ്രത: നിര്‍ദേശങ്ങള്‍ പാലിക്കണം

കൊല്ലം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ സംബന്ധിച്ച് ദുരന്തനിവാരണ അതോറിറ്റി നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. സമയാസമയങ്ങളില്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍  ലാഘവത്തോടെ കാണരുത് ജാഗ്രതയോടെ  …

Read More

കുവൈറ്റില്‍ കുടുങ്ങിയ യുവതിക്ക് തുണയായി ആലപ്പുഴ പ്രവാസി അസോസിയേഷന്‍

കുവൈറ്റ് സിറ്റി: സ്വദേശിയുടെ വീട്ടില്‍ ഗാര്‍ഹിക ജോലിക്കെത്തി കുവൈറ്റില്‍ അകപ്പെട്ടുപോയ യുവതിയെ നാട്ടിലെത്തിച്ചു. ആലപ്പുഴ പള്ളിപ്പാട് സ്വദേശിനി അമ്പിളിക്കാണ് ആലപ്പുഴ പ്രവാസി അസ്സോസിയേഷന്റെ തുണയായത്. അസോസിയേഷന്റെ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസ്സിയുടെ സഹായത്തോടെ അമ്പിളിയെ നാട്ടില്‍ എത്തിച്ചു. വിമാന യാത്രക്കായുള്ള എയര്‍ …

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ആകെ 74,899 സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ മത്സരരംഗത്തുള്ളത് 74,899 സ്ഥാനാര്‍ത്ഥികള്‍. 38,593 പുരുഷന്‍മാരും 36,305 സ്ത്രീകളും ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍ നിന്നും ഒരാളുമാണ് മത്സരരംഗത്തുള്ളത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഉള്ളത് മലപ്പുറം ജില്ലയിലാണ് (8,387). വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികള്‍ (1,857). ഏറ്റവുമധികം …

Read More