കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ ഔദ്യോഗിക അംഗീകാരം. നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മന്ത്രിസഭ അനുമതി നല്‍കി. നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കുംവരെ …

Read More

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി തുടരണം: ലക്‌നൗവില്‍ നേതാക്കളുടെ കൂടിക്കാഴ്ച

ലക്‌നൗ: 2022 ഉത്തര്‍ പ്രദേശ് അസംബ്ലി തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തിരഞ്ഞെടുപ്പ് സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബി.ജെ.പി ദേശിയ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയില്‍ തിരഞ്ഞെടുപ്പിലെ ജയസാധ്യതകളും വെല്ലുവിളികളും ചര്‍ച്ചയായതായാണ് റിപ്പോര്‍ട്ട്. ബി.ജെ.പി ദേശിയ …

Read More

പത്താന്‍കോട്ട് സൈനിക താവളത്തിന് സമീപം സ്‌ഫോടനം: ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: പഞ്ചാബിലെ പത്താന്‍കോട്ട് സൈനിക താവളത്തിന് സമീപം ഗ്രനേഡ് സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്. പ്രദേശത്ത് സൈന്യം സുരക്ഷ ശക്തമാക്കി. മോട്ടോര്‍ സൈക്കിളില്‍ എത്തിയ അക്രമികള്‍ ഗ്രനേഡ് എറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. സൈന്യം സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു.

Read More

അഭിനന്ദന്‍ വര്‍ധമാന് വീരചക്ര നല്‍കി രാജ്യത്തിന്റെ ആദരം

ന്യൂഡല്‍ഹി: പാകിസ്താന്റെ യുദ്ധവിമാനം വെടിവച്ചിട്ട വിങ് കമാന്ററും നിലവില്‍ ഗ്രൂപ്പ് ക്യാപ്റ്റനുമായ അഭിനന്ദന്‍ വര്‍ധമാന് രാജ്യം വീരചക്ര നല്‍കി ആദരിച്ചു. സൈനികര്‍ക്ക് നല്‍കുന്ന മൂന്നാമത്തെ ഉയര്‍ന്ന ബഹുമതിയാണിത്. രാഷ്ട്രപതി രാം നാഥ് ഗോവിന്ദ് പുരസ്‌കാരം കൈമാറി. 2019 ഫെബ്രുവരി 27ന് ബാലാകോട്ട് …

Read More

എസ്.ഡി.പി.ഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്ത്

പാലക്കാട്: ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് കാരണക്കാരായ എസ്.ഡി.പി.ഐ യെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്ത്. കേസ് എന്‍.ഐ.എ അന്വേഷിക്കണമെന്നും ആര്‍.എസ്.എസ് അഖിലേന്ത്യാ ജോയിന്റ് ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യ പറഞ്ഞു. എസ്.ഡി.പി.ഐ തീവ്രവാദ സ്വഭാവമുള്ള സംഘടനയാണെന്നാണ് ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ആരോപണം. …

Read More

വസ്ത്രത്തോടൊപ്പം മാറിടത്തില്‍ സ്പര്‍ശിച്ചാല്‍ പോക്‌സോ നിലനില്‍ക്കില്ലെന്ന ഉത്തരവ് റദ്ദാക്കി സുപ്രീ കോടതി

ന്യൂഡല്‍ഹി: പോക്‌സോ കേസുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദ് ചെയ്ത് സുപ്രീം കോടതി. വസ്ത്രം മാറാതെ പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിക്കുന്നത് പോക്‌സോ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം കുറ്റകരമല്ല എന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. എന്നാല്‍ ഈ ഉത്തരവ് ജസ്റ്റിസ് …

Read More

ജമ്മു കാശ്മീരില്‍ സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഹൈദര്‍പോരയില്‍ സുരക്ഷാ സേനയുമായുണ്ടായ വെടിവയ്പ്പില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. തീവ്രവാദികളുടെ സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശത്ത് സൈന്യം തിരച്ചിലിനായി എത്തിയതായിരുന്നു. ഇതിനിടെ തീവ്രവാദികള്‍ സൈന്യത്തിനുനേരെ വെടി ഉതിര്‍ത്തു. സൈന്യത്തിന്റെ തിരിച്ചടിയില്‍ രണ്ട് തീവ്രവാദികള്‍ …

Read More

പ്രതിരോധത്തില്‍ ശക്തി വര്‍ധിപ്പിക്കാന്‍ ഇന്ത്യ: 30 പ്രെഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങും

ന്യൂഡല്‍ഹി: പ്രതിരോധസേനയുടെ ശക്തി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അതീവ പ്രഹരശേഷിയുള്ള 30 യു.എസ് നിര്‍മ്മിത പ്രെഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യ. പ്രതിരോധ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ 21,000 കോടി രൂപ വിലവരുന്ന ഡ്രോണുകള്‍ വാങ്ങുന്നതിന് അന്തിമ തീരുമാനമാകും. മൂന്നു സേനകള്‍ക്കും …

Read More

പണം നല്‍കി മതപരിവര്‍ത്തനം: ഗുജറാത്തില്‍ ഒമ്പതുപേര്‍ പിടിയില്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ ആദിവാസി വിഭാഗത്തിലുള്ളവരെ പണം നല്‍കി മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചതിന് ഒമ്പതുപേര്‍ക്കെതിരെ കേസ്. ഗുജറാത്ത് ബരൂച്ച് ജില്ലയിലാണ് സംഭവം. വാസവ ഹിന്ദു വിഭാഗത്തില്‍നിന്നും 37 കുടുംബങ്ങളിലെ 100ല്‍പരം ആളുകളെ ഇസ്ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തിയെന്നാണ് കേസ്. സ്ഥലവാസിയും നിലവില്‍ ലണ്ടനില്‍ …

Read More

തന്റെ ചിത്രം അടങ്ങിയ സാരി ഹൃദയം കവര്‍ന്നുവെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അടങ്ങിയ സാരി അദ്ദേഹത്തിനുതന്നെ സമ്മാനിച്ച് പത്മ പുരസ്‌കാര ജേതാവ് ബീരേന്‍ കുമാര്‍ ബസക്. പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുന്ന ചിത്രമാണ് സാരിയില്‍ അടങ്ങിയിരിക്കുന്നത്. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. പ്രധാനമന്ത്രി മൈക്കിലൂടെ ജനങ്ങളെ …

Read More