ഒമാനില്‍ ടൂറിസ്റ്റ് വിസകള്‍ പുന:രാരംഭിക്കുന്നു

ഒമാനില്‍ കൊവിഡ് പ്രതിസന്ധി കാരണം താത്ക്കാലികമായി നിര്‍ത്തിവച്ചിരുന്ന ടൂറിസ്റ്റ് വിസകള്‍ പുനഃരാരംഭിക്കാന്‍ തീരുമാനം. ഇതുസംബന്ധിച്ച അറിയിപ്പ് സുപ്രീം കമ്മിറ്റി പുറത്തുവിട്ടു. ആദ്യ ഘട്ടത്തില്‍ ഹോട്ടലുകള്‍ക്കും ടൂറിസം കമ്പനികള്‍ക്കും മാത്രമായിരിക്കും ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുക.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് മുതലാണ് ഒമാന്‍ ടൂറിസ്റ്റ് വിസകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. നവംബര്‍ ആദ്യത്തില്‍ എക്‌സ്പ്രസ്, ഫാമിലി വിസിറ്റിങ് വിസകളും കഴിഞ്ഞ ദിവസം തൊഴില്‍ വിസയും അനുവദിക്കുന്നത് പുനരാരംഭിച്ചിരുന്നു. കോവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കുറഞ്ഞ എണ്ണം ജീവനക്കാര്‍ മാത്രം ഹാജരായാല്‍ മതിയെന്ന നേരത്തേയുള്ള ഉത്തരവും സുപ്രീം കമ്മിറ്റി പിന്‍വലിച്ചു. ഇതോടെ ഡിസംബര്‍ ആറ് മുതല്‍ മുഴുവന്‍ ജീവനക്കാരും ഓഫീസുകളില്‍ ഹാജരാകണം.